Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
കൊച്ചി: കാന്താര 2 കേരളത്തില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് ഫിയോക്. ലാഭവിഹിതവുമായി ബന്ധപ്പെട്ട് വിതരണ കമ്പനിയുമായി നടത്തിയ ചര്‍ച്ച ഫലം കണ്ടില്ല. 55 ശതമാനം വിഹിതം വേണമെന്നാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ആവശ്യം.
എന്നാല്‍ ഇത് നല്‍കാന്‍ ആവില്ലെന്നാണ് ഫിയോകിന്റെ നിലപാട്. വിതരണക്കാര്‍ ഇതേ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെങ്കില്‍ സിനിമ കേരളത്തിലെ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ലെന്നതാണ് ഫിയോക്കിന്റെ തീരുമാനം. ചര്‍ച്ചകള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ചിത്രം ഒക്ടോബര്‍ 2 ന് ആഗോളതലത്തില്‍ കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലിഷ്, ബംഗാളി ഭാഷകളില്‍ ആരാധകര്‍ക്ക് മുന്നിലേക്ക് എത്താനിരിക്കേയാണ് ഫിയോക്ക് പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ കേരളത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ്.