കാന്തപുരത്തിന് ടോളറൻസ് അവാർഡ്; ഒക്ടോ.4ന് ദുബൈയിൽ സമ്മാനിക്കും
സ്വാഗതസംഘം വൈസ് ചെയർമാൻ വി.എ. ഹസ്സൻ ഹാജി അവാർഡ് പ്രഖ്യാപനം നടത്തി
Update: 2025-10-02 02:14 GMT
കാന്തപുരം എ.പി അബൂബക്കര്‍ മുസ്‍ലിയാര്‍ Photo| Markaz Knowledge City
ദുബൈ: ദുബൈ ഗ്രാൻഡ് മീലാദ് സിൽവർ ജൂബിലിയുടെ ഭാഗമായി ഏർപ്പെടുത്തിയ ടോളറൻസ് അവാർഡ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‍ലിയാര്‍ക്ക് സമ്മാനിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഒക്ടോബർ 4 ന് ഹോർലാൻസിൽ നടക്കുന്ന ഗ്രാൻഡ് ടോളറൻസ് കോൺഫറൻസിൽ അവാർഡ് കൈമാറും.
സ്വാഗതസംഘം വൈസ് ചെയർമാൻ വി.എ. ഹസ്സൻ ഹാജി അവാർഡ് പ്രഖ്യാപനം നടത്തി. ഡോ മുഹമ്മദ് കാസിം, ഡോ. കരീം വെങ്കിടങ്, ഡോ. സലാം സഖാഫി തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.