കരിപ്പൂരിലെ സ്വർണം പൊട്ടിക്കലിൽ ട്വിസ്റ്റ്; സംഭവം തട്ടിക്കൊണ്ടുപോകൽ നാടകമെന്ന് പൊലീസ്

തട്ടിക്കൊണ്ടുപോയെന്ന് വരുത്തി തീർത്ത് സ്വർണം തട്ടിയെടുക്കാനായിരുന്നു ഇവരുടെ ശ്രമം

Update: 2026-11-04 12:45 GMT

മലപ്പുറം: കരിപ്പൂരിലെ സ്വർണം പൊട്ടിക്കലിൽ ട്വിസ്റ്റ്. സംഭവം തട്ടിക്കൊണ്ടു പോകൽ നാടകമെന്ന് പൊലീസ്. സ്വർണം വാങ്ങാൻ എത്തിയവരെ കബളിപ്പിച്ച് യുവതിയും ഭർത്താവും സുഹൃത്തുക്കളും സ്വർണം തട്ടിയെടുക്കാൻ ശ്രമിച്ചതായാണ് പൊലീസിന്റെ കണ്ടെത്തൽ.

പൊലീസ് സംഘത്തെ പിന്തുടർന്ന് പിടികൂടുന്നതിന്റെ നിർണായക സിസിടിവി ദൃശ്യങ്ങൾ മീഡിയവണിന് ലഭിച്ചു. യുവതി ഇവർക്ക് സ്വർണം നൽകാതെ മറ്റൊരു സംഘത്തിന് സ്വർണം നൽകാനുള്ള ശ്രമമായിരുന്നു നടത്തിയത്.

സ്വർണവുമായി കരിപ്പൂരിലെത്തിയ യുവതിയെ ഒരു സംഘം തട്ടിക്കൊണ്ടുപോയെന്നായിരുന്നു പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. തുടർന്ന് യുവതിയെയും സംഘത്തെയും പിന്തുടർന്ന പൊലീസ് ഒമ്പത് കിലോമീറ്റർ നീണ്ട തിരച്ചിലിനൊടുവിൽ പുളിക്കലിൽ വെച്ച് വാഹനം തടയുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇത് തട്ടിക്കൊണ്ടുപോകലല്ല, മറിച്ച് സ്വർണം കൈക്കലാക്കാനായി യുവതിയും ഭർത്താവും സുഹൃത്തുക്കളും ചേർന്ന് നടത്തിയ നാടകമാണെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.

Advertising
Advertising

സംഭവത്തിൽ പ്രതികളുടെ കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. സ്വർണം കൊണ്ടുവന്നത് തലശ്ശേരി സ്വദേശി പ്രിയങ്ക എന്ന യുവതിയാണ്. 18 പവൻ സ്വർണമാണ് ഇവർ കൊണ്ടുവന്നത്. സ്വർണം തട്ടിയെടുക്കാൻ ശ്രമിച്ചത് കണ്ണൂര്‍ സ്വദേശികളായ ശ്രീലാല്‍, പ്രിന്‍സ്, സുബിത്ത് എന്നിവർ ചേർന്നാണ്. ഇവരെ പൊലീസ് കൂടുതൽ ചോദ്യം ചെയ്തുവരികയാണ്. സ്വര്‍ണം സ്വീകരിക്കാന്‍ എത്തിയ മട്ടന്നൂര്‍ സ്വദേശി ജാബിറും പൊലീസിന്റെ കസ്റ്റഡിയിലായിട്ടുണ്ട്.

Full View

Tags:    

Writer - അഭിരാമി ഒതയോത്ത്

contributor

Editor - അഭിരാമി ഒതയോത്ത്

contributor

By - Web Desk

contributor

Similar News