കരിപ്പൂര്‍ സ്വര്‍ണക്കടത്ത്: ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് അറിയിച്ച് മുഹമ്മദ് ഷാഫി

ടി.പി കേസില്‍ ജയിലിലായ ഷാഫി ഇപ്പോള്‍ പരോളിലാണ്

Update: 2021-07-07 09:49 GMT
Editor : ijas

കരിപ്പൂർ സ്വർണക്കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്യലിന് മുഹമ്മദ് ഷാഫി ഹാജരായില്ല. ഷാഫിയുടെ അഭിഭാഷകൻ ആണ് ഹാജരാകില്ലെന്ന് കസ്റ്റംസിനെ അറിയിച്ചത്. ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതിയായ മുഹമ്മദ് ഷാഫിയോട് ഇന്ന് രാവിലെയാണ് കസ്റ്റംസ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടത്. അതെ സമയം ഷാഫി നാളെ ഹാജരാകുമെന്ന് അഭിഭാഷകന്‍ അറിയിച്ചു.

അര്‍ജുന്‍ ആയങ്കിയുടെ മൊഴി പ്രകാരമാണ് മുഹമ്മദ് ഷാഫിയെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ കൊടിസുനിക്കും മുഹമ്മദ് ഷാഫിക്കും നിര്‍ണായക പങ്കുണ്ടെന്നാണ് കസ്റ്റംസിന് ലഭിച്ച വിവരം. ഇവരാണ് പ്രതികള്‍ക്ക് എല്ലാ ഘട്ടത്തിലും സംരക്ഷണം നല്‍കിയതെന്നാണ് കസ്റ്റംസ് പറയുന്നത്. ഇതിന്‍റെയെല്ലാം അടിസ്ഥാനത്തിലാണ് ഷാഫിയോട് കസ്റ്റംസ് ഓഫീസില്‍ നേരിട്ട് ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്. ടി.പി കേസില്‍ ജയിലിലായ ഷാഫി ഇപ്പോള്‍ പരോളിലാണ്. 

Tags:    

Editor - ijas

contributor

Similar News