കരിപ്പൂരിൽ നിന്ന് മുംബൈയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനം റദ്ദാക്കി; യാത്രക്കാർ പ്രതിസന്ധിയിൽ

രാവിലെ പത്തരയ്ക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനമാണ് റദ്ദാക്കിയത്.

Update: 2025-10-06 10:19 GMT

Photo: special arrengement 

കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെടാനിരുന്ന വിമാനം അപ്രതീക്ഷിതമായി റദ്ദാക്കിയതോടെ വലഞ്ഞ് യാത്രികർ. രാവിലെ പത്തരയ്ക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനമാണ് റദ്ദാക്കിയത്. പകരം രാത്രി ഒമ്പതിന് മറ്റൊരു വിമാനം ക്രമീകരിച്ചെങ്കിലും അതും റദ്ദാക്കപ്പെട്ടു. വിമാനത്താവളത്തിൽ എത്തിയതിന് കാരണം റദ്ദാക്കിയ വിവരം യാത്രക്കാരെ അറിയിക്കുന്നത്. ഇതേ തുടർന്ന് റിഫ്രാഷ്‌മെൻ്റ് സൗകര്യം ഒരുക്കാത്തതിൽ യാത്രക്കാർ പ്രതിഷേധിച്ചു.

സാങ്കേതിക പ്രശ്‌നങ്ങൾ അറിയിച്ചെങ്കിലും മതിയായ പരിഹാരം കണ്ടെത്താനുള്ള സൗകര്യമൊരുക്കാനോ എവിയേഷൻ അധികൃതർ തയ്യാറായില്ലെന്നാണ് യാത്രക്കാരുടെ പരാതി.'വിമാനത്താവളത്തിൽ എത്തിയതിന് കാരണം റദ്ദാക്കിയെന്ന് പറയുന്നത്. ദീർഘനേരം കാത്തിരിപ്പിച്ചെങ്കിലും ഭക്ഷണമോ കുടിവെള്ളമോ എത്തിച്ചുതരാൻ അധികൃതർ കൂട്ടാക്കിയില്ല.'ദുരിതാനുഭവം യാത്രക്കാരി പങ്കുവെച്ചു.

അപ്രതീക്ഷിതമായി റദ്ദാക്കിയതിനാൽ മുംബൈയിൽ നിന്നും ഡൽഹിയിലേക്കുള്ള കണക്ഷൻ വിമാനങ്ങളും നഷ്ടപ്പെട്ടതിൻ്റെ നിരാശയിലാണ് പല യാത്രക്കാരും. യാത്രക്കാർക്ക് നേരിട്ട നഷ്ടത്തിൽ ഖേദം എയർപോർട്ട് അറിയിച്ചു. 

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

contributor

anfas123

Editor - അൻഫസ് കൊണ്ടോട്ടി

contributor

anfas123

By - Web Desk

contributor

Similar News