കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസ്; എ.സി മൊയ്തീന് വീണ്ടും ഇ.ഡി നോട്ടീസ്

തിങ്കളാഴ്ച കൊച്ചിയിലെ ഇ.ഡി ഓഫീസിൽ ​ഹാജരാകാനാണ് നിർദ്ദേശം.

Update: 2023-08-31 04:36 GMT
Editor : anjala | By : Web Desk

കൊച്ചി: കരുവന്നൂർ സ​​ഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ മുൻ മന്ത്രി എ.സി.മൊയ്തീന് വീണ്ടും ഇ.ഡി നോട്ടീസ് അയച്ചു. തിങ്കളാഴ്ച കൊച്ചിയിലെ ഇ.ഡി ഓഫീസിൽ ​ഹാജരാകാനാണ് നിർദ്ദേശം. കഴിഞ്ഞ പത്തു വർഷത്തെ നികുതി രേഖകൾ നൽകാനും നിർദേശം. ഇന്ന് രാവിലെ പത്തു മണിക്ക് ഹാജരാകണമെന്നാണ് ഇ.ഡി അറിയിച്ചിരുന്നത്. എന്നാൽ ഹാജരാകുന്നതിന് അസൗകര്യം ഉണ്ടെന്നും പകരം മറ്റൊരു ദിവസം ഹാജരാകാമെന്നും അറിയിച്ച് എ.സി മൊയ്തീൻ ഇ.ഡിക്ക് മറുപടി നൽകിയിരുന്നു.

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News