കരുവന്നൂർ: എ.സി മൊയ്തീനെതിരെ മൊഴിയുണ്ടെന്ന് ഇഡി

എ സി മൊയ്തീന്റെ ബിനാമിയായി പി സതീഷ് കുമാർ പ്രവർത്തിച്ചെന്ന് മുഖ്യ സാക്ഷി ജിജോറാണ് മൊഴി നൽകിയത്

Update: 2023-11-20 12:34 GMT

കൊച്ചി: കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ മുൻ മന്ത്രി എ.സി.മൊയ്തീനെതിരെ മൊഴിയുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. എ സി മൊയ്തീന്റെ ബിനാമിയായി പി സതീഷ് കുമാർ പ്രവർത്തിച്ചെന്ന് മുഖ്യ സാക്ഷി ജിജോറാണ് മൊഴി നൽകിയത്. മൊഴിഭാഗങ്ങൾ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവേ ഇ ഡി കോടതിയിൽ വായിച്ചു.

സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം കെ കണ്ണനെതിരെയും, മുൻ ഡി ഐ ജി എസ് സുരേന്ദ്രനെതിരെയും മൊഴിയുണ്ടെന്നാണ് ഇഡി കോടതിയെ അറിയിച്ചിരിക്കുന്നത്.  കേസിൽ രണ്ടു പ്രതികളുടെ ജാമ്യാപേക്ഷയാണ് കലൂരിലെ പ്രത്യേക കോടതി ഇന്ന് പരിഗണിച്ചത്. 15ാം പ്രതിയായ പി സതീഷ്‌കുമാറിന്റെ ജാമ്യാപേക്ഷയെ ശക്തമായി എതിർത്തു കൊണ്ട് ഇഡി മൊഴി ഭാഗങ്ങൾ കോടതിയെ വായിച്ചു കേൾപ്പിക്കുകയായിരുന്നു. നേതാക്കളുടെ ബിനാമിയായി സതീഷ് പ്രവർത്തിച്ചെന്നാണ് മൊഴി. 100 രൂപക്ക് 10 രൂപ പലിശ എന്ന രീതിയിലാണ് പണം പലിശയ്ക്ക് കൊടുത്തിരുന്നത്.


Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News