കെഎഎസ് വിജ്ഞാപനം മാർച്ചിൽ; പ്രഖ്യാപിച്ച് പിഎസ്‌സി
റാങ്ക് ലിസ്റ്റ് അടുത്തവർഷം ഫെബ്രുവരി 16ന് പ്രസിദ്ധീകരിക്കും
Update: 2025-02-25 12:47 GMT
തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് തെരഞ്ഞെടുപ്പിനായുള്ള വിജ്ഞാപനം 2025 മാർച്ച് 7ന് പുറപ്പെടുവിക്കും. പ്രാഥമിക പരീക്ഷയും അന്തിമ പരീക്ഷയും അഭിമുഖവും പൂർത്തിയാക്കി 2026 ഫെബ്രുവരി 16ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.
പ്രാഥമിക പരീക്ഷ ജൂൺ 14ന് ആരംഭിക്കും. ഒറ്റഘട്ടമായി 100 മാർക്ക് വീതമുള്ള 2 പേപ്പർ അടങ്ങുന്നതാണ് പരീക്ഷ. 100 മാർക്ക് വീതമുള്ള 3 പേപ്പർ അടങ്ങുന്നതാണ് അന്തിമ വിവരണാത്മ പരീക്ഷ ഒക്ടോബർ 17,18 തീയതികളിൽ നടക്കും.
സിലബസിൽ മാറ്റമില്ല. ചോദ്യങ്ങൾ ഇംഗ്ലീഷ്, മലയാളം, തമിഴ്, കന്നട ഭാഷകളിൽ ലഭ്യമാകും. ഉദ്യോഗാർത്ഥികൾക്ക് ഇംഗ്ലീഷിലോ, മലയാളത്തിലോ, തമിഴിലോ, കന്നടയിലോ ഉത്തരം എഴുതാം.ബിരുദമാണ് യോഗ്യത. റാങ്ക് ലിസ്റ്റ് അടുത്തവർഷം ഫെബ്രുവരി 16ന് പ്രസിദ്ധീകരിക്കും.