തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ശേഷം ചുമതലയില്ലാത്ത കെഎഎസ് ഉദ്യോഗസ്ഥരെ വഴിയാധാരമാക്കില്ല, ഇക്കാര്യം സർക്കാർ പരിശോധിക്കും: മുഖ്യമന്ത്രി വി.ഡി സതീശൻ

തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന 13 കെഎഎസ് ഉദ്യോഗസ്ഥർ രണ്ട് മാസമായി ജോലിയില്ലാതെ വീട്ടിലാണെന്ന് മീഡിയവൺ റിപ്പോർട്ട് ചെയ്തിരുന്നു

Update: 2026-08-05 13:08 GMT

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ശേഷം നിയമനവും ചുമതലയും ലഭിക്കാതെ പുറത്തുനിൽക്കുന്ന കെഎഎസ് ഉദ്യോഗസ്ഥരെ വഴിയാധാരമാക്കില്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. ആവശ്യത്തിന് തസ്തികകൾ ഇല്ലാതെയാണ് കഴിഞ്ഞ സർക്കാർ കെഎഎസ് ഉദ്യോഗസ്ഥരെ നിയമിച്ചതെന്നും, ഈ പ്രതിസന്ധി പരിഹരിക്കാൻ ഇനി എന്ത് ചെയ്യാനാകുമെന്ന് സർക്കാർ വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് ജോലികൾക്കായി വിവിധ ജില്ലകളിലേക്ക് നിയോഗിക്കപ്പെട്ട 13 കേരള അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥർ ചുമതലയൊന്നും ലഭിക്കാതെ കഴിഞ്ഞ രണ്ട് മാസമായി വീട്ടിലിരിക്കേണ്ടി വന്ന സാഹചര്യം മീഡിയവൺ ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. ഈ വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടൽ ഉണ്ടായിരിക്കുന്നത്. മുൻ സർക്കാർ ഇവരെ നിയമിച്ച രീതിയിൽ പ്രശ്നങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Advertising
Advertising

ഒരുവശത്ത് ഉദ്യോഗസ്ഥർക്ക് നിയമനം ലഭിക്കുന്നില്ലെന്ന പരാതി ഉയരുമ്പോൾ, മറുവശത്ത് സംസ്ഥാനത്ത് കെഎഎസ് ഉദ്യോഗസ്ഥർ വഹിക്കേണ്ട 13 പ്രധാന തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണെന്നതാണ് മറ്റൊരു വസ്തുത. ദുരന്തനിവാരണ ചുമതലയുള്ള മലപ്പുറത്തെ ഡെപ്യൂട്ടി കലക്ടർ ഉൾപ്പെടെ എട്ട് ഡെപ്യൂട്ടി കലക്ടർമാരുടെ തസ്തികകളാണ് നിലവിൽ ഒഴിഞ്ഞുകിടക്കുന്നത്. ഇതിന് പുറമെ താമരശേരി, തളിപ്പറമ്പ് ഡിഇഒ പോസ്റ്റുകൾ ഉൾപ്പെടെ മറ്റ് അഞ്ച് പ്രധാന തസ്തികകളിലും ആളില്ലാത്ത അവസ്ഥയാണ്.

ഇതുകൂടി പരിഗണിക്കുമ്പോൾ, നിലവിൽ ജോലിയില്ലാതെ പുറത്തുനിൽക്കുന്ന പതിമൂന്ന് കെഎഎസ് ഉദ്യോഗസ്ഥർക്കും ഒഴിഞ്ഞുകിടക്കുന്ന ഈ തസ്തികകളിൽ വൈകാതെ തന്നെ നിയമനം ലഭിച്ചേക്കും. എന്നാൽ, ഭാവിയിൽ കൂടുതൽ കെഎഎസ് തസ്തികകൾ പുതുതായി സൃഷ്ടിക്കാൻ സർക്കാർ തയ്യാറാകുമോ എന്ന കാര്യം കാത്തിരുന്ന് കാണേണ്ടതുണ്ട്.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News