കാസർകോട് വാഹനാപകടം: മരിച്ചവരുടെ മൃതദേഹം ഇന്ന് ഖബറടക്കും

ഓട്ടോറിക്ഷയും സ്‌കൂൾ ബസ്സും കൂട്ടിയിടിച്ചാണ് അപകടം

Update: 2023-09-26 01:09 GMT
Advertising

കാസർകോട്: ഓട്ടോറിക്ഷയും സ്‌കൂൾ ബസ്സും കൂട്ടിടിച്ച് മരിച്ചവരുടെ മൃതദേഹം ഇന്ന് ഖബറടക്കും. ഇന്നലെ വൈകീട്ട് ബദിയടുക്ക പള്ളത്തടുക്കയിലായിരുന്നു അപകടം. കാസർകോട് തായലങ്ങാടി സ്വദേശിയും മൊഗ്രാൽ പുത്തൂർ മൊഗറിൽ താമസക്കാരനുമായ ഓട്ടോ ഡ്രൈവർ എ.എച്ച് അബ്ദുർ റഊഫ്, സഹോദരൻ ശെയ്ഖ് അലിയുടെ ഭാര്യ ബീഫാത്വിമ, മൊഗറിലെ ഉസ്മാന്റെ ഭാര്യ ബീഫാത്വിമ, ഇസ്മാഈലിന്റെ ഭാര്യ ഉമ്മു ഹലീമ, ബെള്ളൂറിലെ അബ്ബാസിന്റെ ഭാര്യ നഫീസ എന്നിവരാണ് മരിച്ചത്.

ഡ്രൈവർമാരുടെ അശ്രദ്ധ കാരണമെന്ന് അപകടമുണ്ടായതെന്നാണ് മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥരുടെ പ്രാഥമിക പരിശോധനയിലെ കണ്ടെത്തൽ. റോഡിന്റെ അപാകതയും അപകടത്തിന് കാരണമായിട്ടുണ്ട്. അപകട മേഖലയായ പ്രദേശത്ത് മുന്നറിയിപ്പ് ബോർഡുകൾ ഉണ്ടായിരുന്നില്ലെന്നും മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥരുടെ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നുണ്ട്.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News