കാസര്‍കോട് ഇത്തവണയും ആവശ്യത്തിന് അധ്യാപകരില്ല; 800ലേറെ ഒഴിവുകള്‍

എൽ.പി, യു.പി, ഹൈസ്കൂൾ ക്ലാസുകളിലുള്ളത് 610 അധ്യാപകരുടെ ഒഴിവുകൾ

Update: 2021-06-01 02:15 GMT

കാസർകോട് ജില്ലയിൽ ഇത്തവണയും അധ്യയന വർഷം തുടങ്ങുന്നത് ആവശ്യത്തിന് അധ്യാപകരില്ലാതെ. ജില്ലയിലുള്ളത് 800 ലേറെ അധ്യാപകരുടെ ഒഴിവുകളാണ്.

എൽ.പി, യു.പി, ഹൈസ്കൂൾ ക്ലാസുകളിലുള്ളത് 610 അധ്യാപകരുടെ ഒഴിവുകൾ. സ്കൂൾ തുറക്കാത്തതിനാൽ താത്കാലിക അധ്യാപകരെയും നിയമിക്കാനാവുന്നില്ല. അതേസമയം ജില്ലയിലെ ഏകാധ്യാപക വിദ്യാലയങ്ങള്‍ പൂട്ടാനുള്ള തീരുമാനവും കുട്ടികളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. മൾട്ടി ഗ്രേഡ് ലേണിങ് സെന്‍ററുകളെ അടച്ച് പൂട്ടുന്നതിന് പകരം എൽ.പി സ്കൂളായി ഉയർത്തുമെന്ന പ്രതീക്ഷയിലായിരുന്നു രക്ഷിതാക്കൾ.

Tags:    

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News