ബി എൽ റാമിലും കാട്ടാന അക്രമണം;ഒരു വീട് ഭാഗികമായി തകർത്തു

അരിക്കൊമ്പൻ ഇന്ന് പുലർച്ചെ ശാന്തൻപാറയിലെ റേഷൻകട തകർത്തിരുന്നു

Update: 2023-01-27 04:33 GMT

കാട്ടാന ആക്രമണത്തിൽ തകർന്ന വീട്

Advertising

ഇടുക്കി: ബി എൽ റാമിൽ കാട്ടാന അക്രമണം. ഒരു വീട് ഭാഗികമായി തകർത്തു. കുന്നത്ത് ബെന്നിയുടെ വീടാണ് വെളുപ്പിന് രണ്ടു മണിക്ക് ഒറ്റയാൻ തകർത്തത്. ബെന്നിയു ഭാര്യയും തലനാരിഴക്ക് രക്ഷപ്പെട്ടു. അരിക്കൊമ്പനാണ് ആക്രമിച്ചതെന്നാണ് പ്രാഥമിക നിഗമനം. ശബ്ദം കേട്ട് എത്തിയ പ്രദേശവാസികൾ ഒച്ച വെച്ചാണ് ആനയെ ഓടിച്ചത്. പരിക്കേറ്റ ബെന്നി രാജകുമാരി പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ചികിത്സയിലാണ്.

സംഭവത്തിൽ നാട്ടുകാർ റോഡ് ഉപരോധിച്ചു. ഭീതി വിതക്കുന്ന അഞ്ചോളം ആനകളെ പ്രദേശത്തെ നിന്ന് മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അരിക്കൊമ്പൻ ഇത് വരെ പതിനൊന്ന് പേരെ കൊലപ്പെടുത്തിയിട്ടുണ്ട്.

അരിക്കൊമ്പൻ ഇന്ന് പുലർച്ചെ  ശാന്തൻപാറയിലെ റേഷൻകട തകർത്തിരുന്നു. പതിനൊന്നാം തവണയാണ് അരിക്കൊമ്പൻ റേഷൻ കട തകർക്കുന്നത്.

Full View

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News