തിരുവനന്തപുരത്ത് കാണാതായതായ മൂന്നുപേരെയും കണ്ടെത്തി

പൂവച്ചൽ സ്വദേശി ശങ്കർ, ഭാര്യ ആതിര, മൂന്ന് വയസ്സുള്ള മകൾ എന്നിവരെയായിരുന്നു കാണാതായത്

Update: 2026-10-08 13:21 GMT

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ കാണാതായ സംഭവത്തിൽ മൂന്നുപേരെും കണ്ടെത്തി. പൂവച്ചൽ സ്വദേശി ശങ്കർ, ഭാര്യ ആതിര, 3 വയസ്സുള്ള മകൾ എന്നിവരെയാണ് കണ്ടെത്തിയത്. എറണാകുളത്തു നിന്നാണ് മൂന്നംഗ കുടുംബത്തെകണ്ടെത്തിയത്.

ഈ മാസം ആറാം തീയതി മുതലായിരുന്നു ഇവരെ കാണാതായത്. സംഭവത്തില്‍ ആതിരയുടെ അമ്മ കാട്ടാക്കട പൊലീസിൽ പരാതി നൽകിയിരുന്നു. കുടുംബത്തിന് കടബാധ്യത ഉണ്ടായിരുന്നതായി ബന്ധുക്കൾ പൊലീസിന് മൊഴി നൽകിയിരുന്നു.

Tags:    

Writer - അഭിരാമി ഒതയോത്ത്

contributor

Editor - അഭിരാമി ഒതയോത്ത്

contributor

By - Web Desk

contributor

Similar News