സുഹൃത്തിന്റെ സഹോദരിയെ ബലാത്സംഗം ചെയ്തു; കട്ടപ്പന ഇരട്ടക്കൊലക്കേസ് മുഖ്യപ്രതിക്കെതിരെ ഒരു കേസ് കൂടി

ചൊവ്വാ ദോഷം മാറ്റാനെന്ന പേരിൽ പ്രതീകാത്മക കല്യാണം കഴിച്ചായിരുന്നു ബലാത്സംഗം

Update: 2024-03-29 02:15 GMT
Editor : ലിസി. പി | By : Web Desk

കട്ടപ്പന: കട്ടപ്പന ഇരട്ടകൊലപാതകക്കേസിലെ മുഖ്യപ്രതി നിതീഷിനെതിരെ ബലാത്സംഗ കേസ് ചുമത്തി.സുഹൃത്തിന്റെ സഹോദരിയെ ബലാത്സംഗം ചെയ്തെന്നാണ് കേസ് . ചൊവ്വാ ദോഷം മാറ്റാനെന്ന പേരിൽ പ്രതീകാത്മക കല്യാണം കഴിച്ചായിരുന്നു ബലാത്സംഗം.സുഹൃത്തിന്റെ അമ്മയെ ബലാത്സംഗം ചെയ്തതിന് നിതീഷിനെതിരെ നേരത്തെ കേസെടുത്തിരുന്നു. നിതീഷ് ആഭിചാരി ക്രിയകൾ എഴുതുന്ന ആളായിരുന്നു എന്ന വിവരവും നേരത്തെ പുറത്ത് വന്നിരുന്നു.

 മോഷണക്കേസിൻ്റെ ചുവട് പിടിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് കട്ടപ്പന ഇരട്ടക്കൊലപാതകത്തിൻ്റെ ചുരുളഴിച്ചത്. 2023 ൽ കക്കാട്ടുകടയിലെ വീട്ടിൽ വെച്ച് നിതീഷ് വിജയന്‍ എന്നയാളെ കൊലപ്പെടുത്തുകയായിരുന്നു.   ഇത്   വിജയൻ്റെ ഭാര്യ സുമ, മകൻ വിഷ്ണു ഒത്താശയോടെയെന്ന് പൊലീസിൻ്റെ കണ്ടെത്തിയിരുന്നു. നിതീഷിന് പുറമെ സുമ, മകൻ വിഷ്ണു എന്നിവരെയും പൊലീസ് കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.വിജയന്‍റെ മൃതദേഹം കക്കാട്ടുകടയിലെ വീട്ടിലെ മുറിയിൽ തറ പൊളിച്ച് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. മൂന്നായി മടക്കി കുഴിയിൽ ഇരുത്തിയ നിലയിലായിരുന്നു മൃതദേഹം.  പരിശോധനയിൽ പാന്റ്, ഷർട്ട്, ബെൽറ്റ് എന്നിവയുടെ ഭാഗങ്ങളും കണ്ടെത്തി. വിജയനെ കൊന്ന് വീടിന്റെ അകത്ത് കുഴിച്ചിട്ടെന്ന പ്രതി നിതീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു തെളിവെടുപ്പ് നടത്തിയത്.

2016ൽ കട്ടപ്പനയിലെ വീട്ടിൽ വെച്ച് നവജാത ശിശുവിനെയും കൊലപ്പെടുത്തുകയും ചെയ്തു. നിതീഷും, വിജയനും വിഷ്ണുവും ചേർന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയെന്നും പൊലീസിൻ്റെ എഫ്.ഐ.ആറിലുണ്ട്.

Full View


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News