താമരശ്ശേരിയിൽ വിനോദയാത്ര സംഘത്തിന് നേരെ ആക്രമണം; പ്രതികൾ റിമാൻഡിൽ

ടൂറിസ്റ്റ് ബസ് തടഞ്ഞു നിർത്തി യാത്രക്കാരെ മർദിച്ചു ഫോൺ കവരുകയായിരുന്നു

Update: 2026-02-16 15:28 GMT

കോഴിക്കോട്: താമരശ്ശേരിയിൽ ടൂറിസ്റ്റ് ബസ് തടഞ്ഞു നിർത്തി യാത്രക്കാരെ മർദിച്ചു ഫോൺ കവർന്ന കേസിൽ പ്രതികൾ റിമാൻഡിൽ. താമരശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് നാല് പ്രതികളെ റിമാൻഡ് ചെയ്തത്. കൈത പൊയിൽ ആനോറമ്മൽ നെടുവള്ളി അജ്മൽ, ഷാജഹാൻ, ആഷിഖ്, കൈതപ്പൊയിൽ ഉളിയാടൻ കുന്ന് ആഷിഖ് കോടതി റിമാൻഡ് ചെയ്തത്.

ബസ് തടഞ്ഞുനിർത്തി സ്ത്രീകളെയും കുട്ടികളെയും ഭീഷണിപ്പെടുത്തുകയും യാത്രക്കാരുടെ ഫോൺ പിടിച്ചുപറിക്കുകയും ഉടുമുണ്ടഴിക്കുകയും ചെയ്ത സംഭവത്തിലാണ് പ്രതികൾ പിടിയിലായത്. ചേളന്നൂരിൽ നിന്നുള്ള 42 അംഗ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് ഒരു ഗുഡ്‌സ് വാഹനവുമായി ഉരസുകയും ബസ് ഡ്രൈവറും ഗുഡ്‌സ് വാഹനത്തിലുള്ളവരും തമ്മിൽ സംസാരിച്ച് പ്രശ്നം പരിഹരിച്ചതുമാണ്.

എന്നാൽ ഈ സമയം കാറിലെത്തിയ പ്രതികൾ അനാവശ്യമായി വിഷയത്തിൽ ഇടപെടുകയും ബസ് ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ചുരമിറങ്ങി അടിവാരത്തെത്തിയപ്പോൾ പ്രതികൾ കാർ കുറുകെ വെച്ച് ബസ് തടഞ്ഞു. ബസിനുള്ളിലേക്ക് അതിക്രമിച്ചു കയറി യാത്രക്കാരെ മർദിക്കുകയായിരുന്നു.

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News