ജനപക്ഷത്തിന്റെ ആശയങ്ങളോട് പൊരുത്തപ്പെടാൻ ശ്രമിക്കുന്ന ധീരനായ കമ്യൂണിസ്റ്റുകാരൻ: കെ.സി വേണുഗോപാൽ

'വി.എസ് മുഖ്യമന്ത്രിയായിരുന്നെങ്കിൽ ആശാ സമരം നീണ്ടു പോകാൻ അനുവദിക്കുമായിരുന്നില്ല'

Update: 2025-07-21 15:32 GMT
Editor : നബിൽ ഐ.വി | By : Web Desk

ന്യൂഡൽഹി: മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി കെ.സി വേണുഗോപാൽ എംപി. ജനപക്ഷത്തെ ആശയങ്ങളോട് പൊരുത്തപ്പെടാൻ ശ്രമിക്കുന്ന ധീരനായ കമ്യൂണിസ്റ്റുകാരനാണ് വി.എസെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു.

കഴിഞ്ഞ കുറേ ദിവസങ്ങളായി വി.എസിന്റെ ആരോഗ്യസ്ഥിതിയിൽ ആശങ്കയിലായിരുന്നു. കേരള രാഷ്ട്രീയ രംഗത്ത് ധീരവും സാഹസികവുമായ നിലപാടെടുക്കുന്നതിൽ മുൻപിൽ നിന്ന നേതാവ്. പോരാട്ടവീര്യത്തിന്റെ പ്രതീകം. പാർട്ടി നിലപാടുകൾ നോക്കാതെ ജനങ്ങൾക്ക് വേണ്ടി തീരുമാനമെടുത്തിട്ടുണ്ട്. വി.എസ് മുഖ്യമന്ത്രിയായിരുന്നെങ്കിൽ ആശാ സമരം നീണ്ടു പോകാൻ അനുവദിക്കുമായിരുന്നില്ലെന്നും കെ.സി വേണുഗോപാൽ കൂട്ടിച്ചേർത്തു.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News