വിദ്യാർഥികളുടെ ഭാവികൊണ്ട് പന്താടരുത്; കീം പരീക്ഷാ ഫലം ഉടൻ പ്രസിദ്ധീകരിക്കണം: ഫ്രറ്റേണിറ്റി മൂവ്മെൻ്റ്

ഫലം വരാൻ വൈകുന്തോറും വിദ്യാർഥികളുടെ അവസരങ്ങൾ നഷ്ടപ്പെടുകയാണെന്ന് ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ പറഞ്ഞു.

Update: 2025-06-30 13:26 GMT

Photo|Special Arrangement

തിരുവനന്തപുരം: പ്ലസ് ടു മാർക്ക് ഏകീകരണത്തിൻ്റെ പേരിൽ കീം പരീക്ഷE ഫലം പ്രസിദ്ധീകരിക്കാതെ അനന്തമായി വൈകിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ. എൻജിനീയറിങ് / അഗ്രികൾച്ചർ / മെഡിക്കൽ പ്രവേശന പ്രക്രിയയിൽ പ്ലസ് ടു മാർക്ക് പരിഗണിക്കുമ്പോൾ സിബിഎസ്ഇ, കേരള സിലബസ് വിദ്യാർlFകൾക്കിടയിൽ തുല്യത ഉറപ്പുവരുത്താൻ മാർക്ക് ഏകീകരണം അനിവാര്യം തന്നെയാണ്. അതല്ലെങ്കിൽ മാർക്ക് ഉണ്ടായിട്ടും കഴിഞ്ഞവർഷങ്ങളെപ്പോലെ കേരള സിലബസ് വിദ്യാർlFകൾ പിറകിൽ പോകുന്ന സ്ഥിതിയുണ്ടാകും. എൻട്രൻസ് കമീഷണറുടെ മാർക്ക് ഏകീകരണ ഫോർമുലക്ക് മന്ത്രിസഭ ഇന്ന് അംഗീകാരം നൽകിയിട്ടുണ്ട്. അത് ഉടൻ നടപ്പിൽവരുത്തി കീം ഫലം എത്രയും വേഗം പ്രസിദ്ധീകരിക്കണം.

ഫലം വരാൻ വൈകുന്തോറും വിദ്യാർഥികളുടെ അവസരങ്ങൾ നഷ്ടപ്പെടുകയാണ്. മറ്റ് സംസ്ഥാനങ്ങളിലും ഐഐടി, എൻഐടി പോലെയുള്ള സ്ഥാപനങ്ങളിലും എൻജിനീയറിങ്, മെഡിക്കൽ പ്രവേശനങ്ങൾ ആരംഭിച്ചിരിക്കുകയാണ്. എന്നാൽ, കീം ഫലം വരാത്തതിനാൽ കേരളത്തിലെ വിദ്യാർഥികൾക്ക് അവിടെങ്ങളിൽ പ്രവേശനമെടുക്കാൻ കഴിയാതെ പോവുകയാണ്. സർക്കാർ വിദ്യാർഥികളുടെ ഭാവികൊണ്ട് പന്താടുന്നത് വെച്ചുപൊറുപ്പിക്കില്ലെന്നും ഫലം ഉടൻ പ്രസിദ്ധീകരിച്ചില്ലെങ്കിൽ വിദ്യാർഥി പ്രതിഷേധം നേരിടേണ്ടി വരുമെന്നും നഈം ഗഫൂർ മുന്നറിയിപ്പ് നൽകി.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News