ഗണേഷ് കുമാറിന് സിനിമാ വകുപ്പ് കൂടി ചോദിച്ച് കേരള കോൺഗ്രസ് (ബി)

നവകേരള സദസ്സിന് പിന്നാലെയാണ് രണ്ടാം പിണറായി മന്ത്രിസഭ അഴിച്ചുപണിക്ക് ഒരുങ്ങുന്നത്.

Update: 2023-12-27 13:40 GMT
Editor : rishad | By : Web Desk

തിരുവനന്തപുരം: ഗണേഷ് കുമാറിന് സിനിമാ വകുപ്പ് കൂടി ചോദിച്ച് കേരള കോൺഗ്രസ് (ബി). നിലവിൽ നൽകുന്ന വകുപ്പുകൾക്കൊപ്പം സിനിമ കൂടി തരണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. നിലവിൽ സജി ചെറിയാനാണ് വകുപ്പ് കൈകാര്യം ചെയ്യുന്നത്. ഗതാഗത വകുപ്പാകും ഗണേഷ്കുമാറിന് ലഭിക്കുക. 

നവകേരള സദസ്സിന് പിന്നാലെയാണ് രണ്ടാം പിണറായി മന്ത്രിസഭ അഴിച്ചുപണിക്ക് ഒരുങ്ങുന്നത്. കെ. ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനുമാണ് പുതിയ മന്ത്രിമാരാകുക. ഡിസംബര്‍ 29 വെള്ളിയാഴ്ചയാണ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ. 

ഗതാഗതവകുപ്പാണെങ്കില്‍ ഒരുപാട് ജോലിയുണ്ടെന്നായിരുന്നു നേരത്തെ ഗണേഷ് കുമാര്‍ വ്യക്തമാക്കിയിരുന്നത്.

Advertising
Advertising

''ഇന്നത്തെ സ്ഥിതിയില്‍ നിന്ന് അതിനെ മെച്ചപ്പെടുത്തി കൊണ്ടുവരാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചില ആശയങ്ങളൊക്കെ മനസിലുണ്ട്. വകുപ്പ് പ്രഖ്യാപിച്ച ശേഷം അതിനെ കുറിച്ച് വിശദമായി പറയാം. ഇപ്പോഴത്തെ സ്ഥിതിയെ കുറിച്ച് പഠിക്കേണ്ടതുണ്ട്. മുമ്പ് നമ്മള്‍ ചെയ്തിട്ടുണ്ട്. പക്ഷേ അതിനെക്കാളൊക്കെ മോശം സ്ഥിതിയിലാണ്. തൊഴിലാളികളുടെ സഹകരണം ആവശ്യമുണ്ട്''- ഇങ്ങനെയായിരുന്നു ഗണേഷ്കുമാറിന്റെ വാക്കുകള്‍

Watch Video Report

Full View


Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News