വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കാൻ നിർദേശിച്ചിട്ടില്ല; സർക്കാർ വാദം തള്ളി ഹൈക്കോടതി

പുനഃസംഘടന സർക്കാർ സ്വയമെടുത്ത തീരുമാനമാണെന്നും ഹൈക്കോടതി

Update: 2026-10-23 16:56 GMT

കൊച്ചി: സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടന കോടതി നിർദേശപ്രകാരമാണെന്ന വഖഫ് മന്ത്രിയുടെ വാദം തള്ളി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. പുനഃസംഘടന സർക്കാർ സ്വയമെടുത്ത തീരുമാനമാണെന്നും ഹൈക്കോടതി വ്യക്തമാക്കി.

വഖഫ് ബോർഡ് മുൻ ചെയർമാൻ കെ.എസ് ഹംസ നൽകിയ ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ബെഞ്ചിന്റെ പരാമർശം. ബോർഡ് പുനഃസംഘടിപ്പിക്കുമെന്ന് സർക്കാർ കോടതിയെ അറിയിക്കുകയായിരുന്നുവെന്നും ഡിവിഷൻ ബെഞ്ച് വാദത്തിനിടെ പരാമർശിച്ചു.

ബിജെപി നേതാവ് ഷോൺ ജോർജിന്റെ ഹരജിയിൽ ബോർഡ് നിയമപ്രകാരം സാധുവാണോ എന്ന് പരിശോധിക്കുക മാത്രമാണ് ചെയ്തത്. ബോർഡ് സാധുവാണെങ്കിൽ പൊതുതാത്പര്യ ഹരജികൾ തള്ളപ്പെടും. അല്ലെങ്കിൽ പൊതുതാത്പര്യ ഹരജികൾ അനുവദിക്കേണ്ടി വരും.

എന്നാൽ ഇത് രണ്ടും സംഭവിച്ചില്ല. ഇതിനിടയിൽ സർക്കാർ സ്വന്തമായി പുനഃസംഘടിപ്പിക്കാൻ തീരുമാനിച്ചെന്നും കോടതി പറഞ്ഞു.

നേരത്തെയുണ്ടായിരുന്ന വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കാൻ ഡിവിഷൻ ബെഞ്ച് സർക്കാറിന് അനുമതി നൽകിയിട്ടില്ല. അതുകൊണ്ട് പുനഃസംഘടന ഡിവിഷൻ ബെഞ്ച് മുമ്പാകെ ചോദ്യം ചെയ്യാൻ സാധിക്കുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.

Tags:    

Writer - രാഗേന്ദു​ പി.ആർ

contributor

Web Journalist

Editor - രാഗേന്ദു​ പി.ആർ

contributor

Web Journalist

By - Web Desk

contributor

Similar News