കണ്ണൂരിലെ ടോറസ് മരുന്നുകമ്പനിയുടെ ഉടമസ്ഥൻ ആര്?; ഒളിയമ്പുമായി കെ.മുരളീധരൻ

നാറ്റ്കോ എന്ന കമ്പനി സിപിഎം തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പണം നൽകിയെന്നും ആരോ​ഗ്യമന്ത്രി ആരോപിച്ചു

Update: 2026-10-23 16:15 GMT

തിരുവനന്തപുരം: കണ്ണൂർ ആസ്ഥാനമായുള്ള ടോറസ് മരുന്ന് കമ്പനിയുടെ ഇടപാടുകൾ ചൂണ്ടിക്കാട്ടി ഒളിയമ്പുമായി ആരോ​ഗ്യമന്ത്രി കെ.മുരളീധരൻ. എസ്എംഎ മരുന്നുമായി ബന്ധപ്പെട്ട് മുൻ ആരോ​ഗ്യമന്ത്രിമാരായ പി.കെ ശ്രീമതി, കെ.കെ ശൈലജ, വീണാ ജോർജ് എന്നിവർ കഴിഞ്ഞ ദിവസം വാർത്താസമ്മേളനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കെ.മുരളീധരന്റെ മറുപടി.

ടോറസ് കമ്പനിയെക്കുറിച്ചും അതിന്റെ യോഗ്യതയെക്കുറിച്ചും ഗുരുതരമായ ചോദ്യങ്ങളാണ് മന്ത്രി വാർത്താസമ്മേളനത്തിൽ ഉന്നയിച്ചത്. "ടോറസ് എന്നൊരു കണ്ണൂർ കമ്പനിയുണ്ട്. ഏതാണ് ആ കമ്പനി? ഈ മരുന്ന് വാങ്ങിയ ടോറസ് എന്ന കമ്പനി ഏതാണ്? ആരാണ് അതിന്റെ എം.ഡി.? നിങ്ങളൊന്ന് അന്വേഷിച്ചാൽ മതി, ഞാൻ പറയുന്നില്ല. ടോറസ് എന്നൊരു കമ്പനി കൊടുത്തതാണ് മരുന്ന്. എന്താണ് ടോറസിന് മരുന്നുണ്ടാക്കാനുള്ള യോഗ്യത? ഒരുപാട് മരുന്ന് സപ്ലൈ ചെയ്തിട്ടുണ്ട്. നിങ്ങളൊന്ന് അന്വേഷിച്ചു നോക്കൂ. ഇതൊക്കെ അന്വേഷിക്കേണ്ടതുണ്ട്, വിജിലൻസ് വരും, ഒന്നും വെറുതെ വിടുന്നില്ല" - മുരളീധരൻ വ്യക്തമാക്കി.

ഇതിനുപുറമെ നാറ്റ്കോ എന്ന കമ്പനി സിപിഎം തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പണം നൽകിയെന്ന ആരോപണവും മന്ത്രി ഉന്നയിച്ചു. നാറ്റ്കോ കമ്പനി 2023-24-ൽ ഒരു കോടി രൂപയും 2024-25-ൽ 50 ലക്ഷം രൂപയും മാർക്സിസ്റ്റ് പാർട്ടിക്ക് നൽകിയിട്ടുണ്ട്. ഇത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റ് പരിശോധിച്ചാൽ വ്യക്തമാകും. അന്ന് ആരോ​ഗ്യമന്ത്രി കെ.മുരളീധരനല്ല, മുഖ്യമന്ത്രി വി.ഡി സതീശനുമല്ലെന്നും മന്ത്രി പറ‍ഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News