'വി.ഡി സതീശനെതിരെ ഒളിക്യാമറ ഒപ്പറേഷന് ശ്രമം നടന്നു'; ​ഗുരുതര വെളിപ്പെടുത്തലുമായി ഡി.കെ ശിവകുമാർ

സംഭവവുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും തെളിവുകളും തന്റെ പക്കലുണ്ടെന്ന് ഡി.കെ ശിവകുമാർ പറഞ്ഞു

Update: 2026-10-23 15:31 GMT

ബെംഗളൂരു: തന്നെയും കേരള മുഖ്യമന്ത്രി വി.ഡി സതീശനേയും സ്റ്റിംഗ് ഓപ്പറേഷനിൽ കുടുക്കാൻ ആസൂത്രിത ശ്രമം നടന്നതായി കർണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാർ. കന്നഡ സ്വകാര്യ വാർത്താ ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം നിർണായക വെളിപ്പെടുത്തൽ നടത്തിയത്.

മുൻകൂർ അനുമതി തേടിയ ശേഷമാണ് ഒരു വ്യവസായി തന്നെ കാണാൻ എത്തിയത്. എന്നാൽ കൂടിക്കാഴ്ചയ്ക്കിടെ ഇയാൾ മെറ്റയുടെ സ്മാർട്ട് ഗ്ലാസുകൾ ധരിച്ചിരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ സംശയം തോന്നുകയായിരുന്നുവെന്ന് ഡി.കെ ശിവകുമാർ വ്യക്തമാക്കി.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതേ വ്യവസായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ അപ്പോഴൊന്നും ഇയാൾ മെറ്റ സ്മാർട്ട് ഗ്ലാസ് ധരിച്ചിരുന്നില്ല. കോൺഗ്രസ് നേതാക്കളെ കാണാനെത്തിയപ്പോൾ മാത്രമാണ് സ്മാർട്ട് ഗ്ലാസ് ധരിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

സംഭവവുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും തെളിവുകളും തന്റെ പക്കലുണ്ടെന്ന് വ്യക്തമാക്കിയ ഡി.കെ ശിവകുമാർ, ഉചിതമായ സമയത്ത് ഇവയെല്ലാം പുറത്തുവിടുമെന്നും കൂട്ടിച്ചേർത്തു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News