മകൾക്ക് ആദ്യാക്ഷരം കുറിച്ചുനൽകി; ആറ് വർഷത്തിനിപ്പുറം മകനും, ഉമ്മിച്ചിയുടെ ഓർമ പങ്കുവെച്ച് പി.ബി നൂഹ് ഐഎഎസ്
ഉമ്മിച്ചിയുടെ പ്രിയപ്പെട്ട വൈലോപ്പിള്ളിയുടെ ‘മാമ്പഴം’ കവിതയിലെ വരികളോടെയാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്
തിരുവനന്തപുരം: 2020ൽ പത്തനംതിട്ട ജില്ലാ കലക്ടറായിരിക്കെ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥനായ ധനേഷിന്റെ മകൾ ദിദിക്ക് ആദ്യാക്ഷരം കുറിച്ചുനൽകിയ അനുഭവം പങ്കുവെച്ച് പി.ബി നൂഹ് ഐഎഎസ്. ആറ് വർഷത്തിനിപ്പുറം ധനേഷിന്റെ മകൻ ദ്യോവ് മഹേശ്വറിനും അദ്ദേഹം ആദ്യാക്ഷരം കുറിച്ചുനൽകി.
2020ൽ ദിദിക്ക് ആദ്യാക്ഷരം കുറിച്ചുനൽകിയപ്പോൾ ലഭിച്ച ദക്ഷിണ നൂഹ് ഉമ്മിച്ചിയെ ഏൽപ്പിച്ചിരുന്നു. മക്കളെ പഠിപ്പിച്ച് ഈ നിലയിലെത്തിച്ചതിനു പിന്നിൽ ഉമ്മിച്ചിയുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും പ്രാർഥനകളും മാർഗനിർദേശങ്ങളും ഉണ്ടായിരുന്നുവെന്ന് അദ്ദേഹം ഓർക്കുന്നു.
എന്നാൽ, ഇതിനിടെ 2024ൽ വാപ്പിച്ചിയും 2026 ജൂലൈയിൽ ഉമ്മിച്ചിയും വിടപറഞ്ഞു. ഇത്തവണ മകന് ആദ്യാക്ഷരം കുറിച്ചുനൽകിയ ശേഷം ലഭിച്ച ദക്ഷിണ ഉമ്മിച്ചിയുടെ മേശപ്പുറത്ത് വെച്ച നൂഹ്, ‘ഇവനുംകൂടി ഉമ്മിച്ചിയുടെ അനുഗ്രഹം ഉണ്ടായിരുന്നെങ്കിൽ’ എന്ന സങ്കടവും കുറിപ്പിൽ പങ്കുവെച്ചു. ഉമ്മിച്ചിയുടെ പ്രിയപ്പെട്ട വൈലോപ്പിള്ളിയുടെ ‘മാമ്പഴം’ കവിതയിലെ വരികളോടെയാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ്: