ആദായ നികുതി വകുപ്പ് നോട്ടിസിനെതിരായ ബിനോയ് കോടിയേരിയുടെ ഹരജി ഇന്ന് ഹൈക്കോടതിയില്‍

കോടിയേരി ബാലകൃഷ്ണന്‍റെ മകനായതിനാല്‍ തന്നെ പിന്തുടർന്നു വേട്ടയാടുകയാണെന്ന് ബിനോയ് ഹരജിയില്‍ ആരോപിക്കുന്നു

Update: 2024-02-27 01:42 GMT
Editor : Shaheer | By : Web Desk
Advertising

കൊച്ചി: ആദായ നികുതി വകുപ്പ് നോട്ടിസ് ചോദ്യംചെയ്ത് ബിനോയ് കോടിയേരി സമർപ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഉൾപ്പെടെ തേടിയ ആദായ നികുതി വകുപ്പിന്റെ നടപടി ചോദ്യംചെയ്താണ് ഹരജി. നടപടി നിയമവിരുദ്ധമാണെന്നാണ് ഹരജിയിലെ പ്രധാനപ്പെട്ട വാദം.

കോടിയേരി ബാലകൃഷ്ണന്‍റെ മകനായതിനാല്‍ തന്നെ പിന്തുടർന്നു വേട്ടയാടുകയാണെന്ന് ബിനോയ് ആരോപിക്കുന്നു. തനിക്കെതിരെ രാഷ്ട്രീയ ഗൂഢാലോചന നടക്കുന്നുണ്ട്. തന്നെയും സഹോദരന്‍ ബിനീഷിനെയും കള്ളക്കേസിൽ കുടുക്കിയ കാലയളവിൽ തന്നെയാണ് ആദായ നികുതി വകുപ്പിൽ പരാതി വരുന്നതെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.

2019 നവംബറിലും ഡിസംബറിലും മൂന്ന് തവണ ഹാജരായി മൊഴികൊടുത്ത കാര്യവും ഇതില്‍ സൂചിപ്പിക്കുന്നുണ്ട്. ജസ്റ്റിസ് ദിനേശ് കുമാർ സിങ്ങാണു ഹരജി പരിഗണിക്കുന്നത്.

Summary: The Kerala High Court to consider the petition filed by Binoy Kodiyeri challenging the Income Tax Department's notice

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News