ബ്രഹ്മപുരം മാലിന്യ പ്ലാന്റ് സന്ദർശിക്കാനൊരുങ്ങി ജഡ്ജിമാർ

ജസ്റ്റിസ് ബെച്ചു കുര്യനും ജസ്റ്റിസ് ഗോപിനാഥുമാണ് മാലിന്യ പ്ലാന്റിന്റെ പുരോഗതി വിലയിരുത്താൻ സന്ദർശനം നടത്തുന്നത്

Update: 2024-03-01 09:59 GMT
Editor : Anas Aseen | By : Web Desk
Advertising

കൊച്ചി:ബ്രഹ്മപുരം മാലിന്യ പ്ലാന്റ് സന്ദർശിക്കാനൊരുങ്ങി ജഡ്ജിമാർ. ജസ്റ്റിസ് ബെച്ചു കുര്യനും ജസ്റ്റിസ് ഗോപിനാഥുമാണ് പുരോഗതി വിലയിരുത്താൻ ബുധനാഴ്ച വൈകിട്ട് 3.30നാണ സന്ദർശിക്കുക.

അടുത്ത തവണ കേസ് പരിഗണിക്കുന്നതിന് മുൻപ് സൗകര്യമൊരുക്കാമെന്ന് സർക്കാർ അറിയിച്ചു. ബിപിസിഎൽ പ്ലാൻ്റിൻറെ നിർമാണം ഉൾപ്പെടെ സംഘം പരിശോധിക്കും. ബ്രഹ്മപുരത്ത് വീണ്ടും തീപിടിത്തം ഉണ്ടായ വാർത്ത ശ്രദ്ധയിൽപെട്ടതായി സർക്കാറിനെ അറിയിച്ച ബെഞ്ച് ഇനി തീപിടിത്തം ഉണ്ടാകരുതെന്ന് കോടതി നിർദേശിച്ചു.

തീ അണക്കാനുള്ള സജ്ജീകരണങ്ങൾ നേരത്തെ തയ്യാറാക്കിയിരുന്നതായി സർക്കാർ മറുപടി നൽകി.ജഡ്ജിമാരുടെ സന്ദർശന സമയത്ത് അഗ്നിരക്ഷാ സേനയുടെ പ്രാദേശിക തലവൻമാർ അവിടെ ഉണ്ടാകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.ബ്രഹ്മപുരം കേസ് പരിഗണിക്കുന്നതിനായി കഴിഞ്ഞ വർഷമാണ് പ്രത്യേക ബെഞ്ച് രൂപീകരിച്ചത്. തദ്ദേശ സെക്രട്ടറി ഓണ്‍ലൈനിലാണ് ഹാജരായത്.

കളമശ്ശേരി ജുഡീഷ്യൽ സിറ്റിയ്ക്കായി ഏറ്റെടുത്ത സ്ഥലത്ത് മാലിന്യം നിറഞ്ഞു കിടക്കുന്നുവെന്ന് ഹൈക്കോടതി.അവിടുത്തെ മാലിന്യങ്ങൾ നീക്കം ചെയ്യാൻ മുനിസിപ്പിലാറ്റിക്ക് നിർദേശം നൽകണം. കളമശ്ശേരി മെട്രോയുടെ സ്ഥലത്തും മാലിന്യമുണ്ട്, അതും നീക്കം ചെയ്യണമെന്നും കോടതി പറഞ്ഞു. 

Full View

Tags:    

Writer - Anas Aseen

contributor

Editor - Anas Aseen

contributor

By - Web Desk

contributor

Similar News