കണ്ണൂർ വി സി നിയമനം; സർക്കാറിന് ആശ്വാസം, ഹരജി തള്ളി ഹൈക്കോടതി

നാളെ തന്നെ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുമെന്ന് ഹരജിക്കാർ

Update: 2021-12-15 06:22 GMT
Editor : ലിസി. പി | By : Web Desk

കണ്ണൂർ വിസി പുനർനിയമനം ചോദ്യം ചെയ്തുള്ള ഹരജി ഹൈക്കോടതി ഫയലിൽ സ്വീകരിക്കാതെ തള്ളി. ജസ്റ്റിസ് അമിത് റാവലിന്റേകതാണ് ഉത്തരവ്.പുനർനിയനം റദ്ദാക്കണമെന്നായിരുന്നു ആവശ്യം.

കഴിഞ്ഞ ദിവസങ്ങളിൽ ഇതിന്റെ വാദം വിശദമായി തന്നെ കോടതിയിൽ നടന്നിരുന്നു. ഹരജിക്കാരന്റെയും സർ്ക്കാറിന്റെയും വാദം  കോടതി കേട്ടിരുന്നു. കൃത്യമായ നടപടി ക്രമങ്ങളിലൂടെയായിരുന്നു നിയമനം നടന്നത് എന്നായിരുന്നു സർക്കാറിന്റെ വാദം. ഗവർണർ അറിഞ്ഞ് നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് നിയമനം നടത്തിയിരിക്കുന്നത് എന്ന് കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുമ്പോൾ കോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നു.  ഇതോടെ കണ്ണൂർ വിസി ഡോ. ഗോപിനാഥ് രവീന്ദ്രന് തുടരാം. അതേ സമയം പോരാട്ടം അവസാനിപ്പിക്കില്ലെന്നും നാളെ തന്നെ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുമെന്നും ഹരജിക്കാർ പറഞ്ഞു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News