മരംമുറിയില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി

ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് അഡ്വക്കറ്റ് ജനറല്‍ കോടതിയെ അറിയിച്ചു.

Update: 2021-06-24 10:43 GMT

മരംമുറി കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. നിലവിലുള്ള അന്വേഷണം ഫലപ്രദമാണെന്ന സര്‍ക്കാര്‍ വാദം കോടതി അംഗീകരിച്ചു.

കേസില്‍ സി.ബി.ഐക്ക് ഇടപെടാനാവില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് അഡ്വക്കറ്റ് ജനറല്‍ കോടതിയെ അറിയിച്ചു.

മരംമുറി സംബന്ധിച്ച കോടതി ഉത്തരവ് ദുരുദ്ദേശപരമാണെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. സര്‍ക്കാര്‍ അറിവോടെയുള്ള ഉത്തരവില്‍ സംസ്ഥാന പൊലീസ് അന്വേഷിച്ചാല്‍ സത്യം തെളിയില്ലെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News