കേരള ലളിതകലാ അക്കാദമി പുരസ്‌കാരം വി.ആർ രാഗേഷിന്
ബുൾഡോസറൈസെഷൻ ഓഫ് എജുക്കേഷൻ, ഹേ റാം എന്നീ കാർട്ടൂണുകൾക്കാണ് പുരസ്കാരം
Update: 2025-02-23 07:43 GMT
തിരുവനന്തപുരം: കേരള ലളിതകലാ അക്കാദമി സംസ്ഥാന പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മാധ്യമം ദിനപത്രത്തിലെ വി.ആർ രാഗേഷിന് കാർട്ടൂണിസ്റ്റിനുള്ള പുരസ്കാരം ലഭിച്ചു. ബുൾഡോസറൈസെഷൻ ഓഫ് എജുക്കേഷൻ, ഹേ റാം എന്നീ കാർട്ടൂണുകൾക്കാണ് വി.ആർ രാഗേഷിന് പുരസ്കാരം.
എൻ.എൻ മോഹൻദാസും സജിത ശങ്കറും അക്കാദമി ഫെലോഷിപ്പിന് അർഹരായി. മികച്ച മൗലിക ഗ്രന്ഥത്തിനുള്ള അവാർഡ് കവിത ബാലകൃഷ്ണന്റെ ദൃശ്യകലയിലെ ജൻഡർ രാഷ്ട്രീയം എന്ന പുസ്തകത്തിന് ലഭിച്ചു.
50,000 രൂപ, ബഹുമതി പത്രം, മൊമെന്റോ എന്നിവക്ക് അർഹരായവർ:
വി.ആർ രാഗേഷ്- കാർട്ടൂൺ
അഖിൽ മോഹൻ - ഡ്രോയിങ്ങ്
അരുൺ കെ.എസ് - ശിൽപം
ബേസിൽ ബേബി - ഡ്രോയിങ്ങ്
ഹിമ ഹരി - ചിത്രം
പി. എസ് ജയ - പെയിന്റിംഗ്
എൻ.കെ മുബാറക് - ഫോട്ടോഗ്രാഫി