തദ്ദേശ തെരഞ്ഞെടുപ്പ്; ഫലമറിയാം തത്സമയം
സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളിൽ സ്ട്രോങ് റൂമൂകൾ തുറന്നു
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ അൽപ സമയത്തിനകം ആരംഭിക്കും. സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളിൽ സ്ട്രോങ് റൂമൂകൾ തുറന്നു. കോഴിക്കോട് കോർപറേഷൻ വോട്ടെണ്ണൽ കേന്ദ്രത്തിൽ സ്ട്രോങ്ങ് റൂം തുറന്നു. തൃശൂർ ഗവൺമെന്‍റ് എൻജിനീയറിങ് കോളജിലെയും മലപ്പുറം ഗവൺമെന്‍റ് കോളജിലെയും സ്ട്രോങ് റൂം തുറന്നു.തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ഫലം അറിയാൻ ഇനി നിമിഷങ്ങൾ മാത്രം.
ഒരു മാസത്തോളം നീണ്ടു നിന്ന വാശിയേറിയ പ്രചാരണം. രണ്ടു ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പില്‍ ഒടുവിലത്തെ കണക്ക് പ്രകാരം 2,10,79,570 പേര്‍ സമ്മതിദാന അവകാശം വിനിയോഗിച്ചു. 73.69ആണ് ആകെ പോളിങ് ശതമാനം.
രാവിലെ എട്ടുമുതൽ സംസ്ഥാനത്തെ 258 കേന്ദ്രങ്ങളിൽ വോട്ടെണ്ണൽ ആരംഭിക്കും. ആദ്യം പോസ്റ്റൽ വോട്ടുകളാകും എണ്ണുക. തുടർന്ന് ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലെ ഇവിഎം വോട്ടുകൾ ഒരുമിച്ചെണ്ണും. മുനിസിപ്പാലിറ്റിയും കോർപ്പറേഷനിലും പ്രത്യേകമായിരിക്കും വോട്ടെണ്ണൽ.ഗ്രാമ പഞ്ചായത്ത് വാർഡുകളിലെ ഫലം രാവിലെ എട്ടരക്ക് മുമ്പ് വന്നു തുടങ്ങും.
കോർപറേഷൻ, മുൻസിപ്പാലിറ്റി ഫല സൂചനയും ഈ സമയം അറിയാം. 8 മുതൽ 12 ബൂത്തുകളാണ് ഒരു വോട്ടെണ്ണൽ മേശയിൽ എണ്ണുക. മട്ടന്നൂർ നഗരസഭ ഒഴികെ സംസ്ഥാനത്തെ 1,199 തദ്ദേശ സ്ഥാപനങ്ങളിലെ 23,576 വാർഡുകളിലേക്കാണ് രണ്ട് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടന്നത്. 75,643 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്.
ഫലമറിയാൻ
ലീഡ് നിലയും ഫലവും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വെബ്സൈറ്റിലെ ട്രെൻഡ് ലിങ്കിലൂടെ തൽസമയം അറിയാം. https://sec.kerala.gov.in, 1. https://trend.sec.kerala.gov.in, https://lbtrend.kerala.gov.in, https://trend.kerala.nic.in എന്നീ ലിങ്കുകളിലൂടെ ഫലമറിയാം