സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവത്തില്‍ സമഗ്ര കവറേജിന് മീഡിയവണിന് പുരസ്‌കാരം

പ്രിൻസിപ്പൽ കറസ്‌പോണ്ടന്റ് യു. ഷൈജു പുരസ്കാരം ഏറ്റുവാങ്ങി

Update: 2024-11-18 13:13 GMT
Editor : Shaheer | By : Web Desk

ആലപ്പുഴ: സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവത്തിൽ മീഡിയവണിനു പുരസ്‌കാരം. സമഗ്ര കവറേജിനുള്ള പുസ്‌കാരമാണ് ചാനലിനു ലഭിച്ചത്. മീഡിയവൺ പ്രിൻസിപ്പൽ കറസ്‌പോണ്ടന്റ് യു. ഷൈജു പുരസ്‌കാരം ഏറ്റുവാങ്ങി.

ആലപ്പുഴയില്‍ നടന്ന ശാസ്ത്രോത്സവത്തിൽ മലപ്പുറമാണ് ജേതാക്കളായത്. 1,450 പോയിന്റുമായാണ് മലപ്പുറം ജില്ല ഓവറോൾ ചാംപ്യന്മാരായത്. 1,412 പോയിന്റുമായി രണ്ടാം സ്ഥാനത്ത് കണ്ണൂരും 1,353 പോയിന്റുമായി മൂന്നാം സ്ഥാനത്ത് കോഴിക്കാടുമാണുള്ളത്.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News