'സമയപരിധി വിധിച്ചതിൽ ഭരണഘടനാ വിരുദ്ധത ഇല്ല, രാഷ്ട്രപതിയുടെ റഫറൻസ് അഭിപ്രായം തേടൽ മാത്രം'; സുപ്രിംകോടതി വിധി ശരിവച്ച് കേരളം
രാഷ്ട്രപതിയുടെ റഫറന്‍സിലെ പ്രാഥമിക വാദത്തിലാണ് കേരളം നിലപാട് വ്യക്തമാക്കിയത്
Update: 2025-08-19 06:52 GMT
ന്യൂഡല്‍ഹി:ബില്ലുകള്‍ ഒപ്പിടുന്നതില്‍ സമയപരിധി നിശ്ചയിച്ച സുപ്രിംകോടതി രണ്ടംഗ ബെഞ്ചിന്റെ വിധി ശരിവച്ച് കേരളം. വിധിയില്‍ ഭരണഘടനാ വിരുദ്ധതയില്ലെന്ന് കേരളം വ്യക്തമാക്കി.
രാഷ്ട്രപതിയുടെ റഫറന്‍സ് അഭിപ്രായം തേടല്‍ മാത്രമെന്നും കേരളം അറിയിച്ചു. ഭരണഘടനാ ബെഞ്ച് തീരുമാനമെടുത്തതിലെ അനുബന്ധ നിയമ പ്രശ്‌നം രണ്ടംഗ ബെഞ്ചിന് പരിശോധിക്കാം. രാഷ്ട്രപതിയുടെ റഫറന്‍സിലെ പ്രാഥമിക വാദത്തിലാണ് കേരളം നിലപാട് വ്യക്തമാക്കിയത്. കേരളത്തിന്റെ പ്രാഥമിക വാദം പൂര്‍ത്തിയായി.
വിഡിയോ റിപ്പോര്‍ട്ട് കാണാം...