കേരളത്തിന്റെ രണ്ടാം വന്ദേഭാരത് ഇന്ന് ഓടിത്തുടങ്ങും; പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും

പുതിയ എട്ട് വന്ദേ ഭാരത് ട്രെയിനുകളുടെ ഫ്‌ളാഗ് ഓഫും ഇതോടൊപ്പം നടക്കും

Update: 2023-09-24 03:00 GMT
Editor : abs | By : Web Desk
Advertising

കാസർകോട്: കേരളത്തിലെ രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ ഫ്ലാഗ് ഓഫ് ഇന്ന് കാസർകോട് റെയിൽവേ സ്റ്റേഷനിൽ നടക്കും. കാസർകോട് നിന്ന് തിരുവനന്തപുരത്തേക്കാണ് ആദ്യ യാത്ര. ട്രെയിനിന്റെ ഫ്ലാഗ് ഓഫ് ഉച്ചയ്ക്ക് 12. 30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനിലൂടെ നിർവഹിക്കും. പുതിയ എട്ട് വന്ദേ ഭാരത് ട്രെയിനുകളുടെ ഫ്‌ളാഗ് ഓഫും ഇതോടൊപ്പം നടക്കും.

രാവിലെ 11 മുതൽ ആഘോഷ പരിപാടികൾക്ക് കാസർകോട് റെയിൽവേ സ്റ്റേഷനിൽ തുടക്കമാകും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ, സംസ്ഥാന കായിക-റെയിൽവെ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ, രാജ്‌മോഹൻ ഉണ്ണിത്താൻ എം പി, എൻ എ നെല്ലിക്കുന്ന് എം എൽ എ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും. മലപ്പുറം ജില്ലയിലെ തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട് എന്നതാണ് രണ്ടാം വന്ദേഭാരതിന്റെ ആകര്‍ഷണം. നേരത്തെ ഒന്നാം വന്ദേഭാരതിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കാത്തത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചിരുന്നു.

വന്ദേഭാരത് ട്രെയിനിന്റെ സമയക്രമം (റെയില്‍വേ സമയം)

കാസര്‍കോട്- തിരുവനന്തപുരം (ട്രെയിന്‍ നമ്പര്‍- 20631)

കാസര്‍കോട്: 7.00

കണ്ണൂര്‍: 7.55/7.57

കോഴിക്കോട്: 8.57/8.59

തിരൂര്‍: 9.22/9.24

ഷൊര്‍ണൂര്‍: 9.58/10.00

തൃശൂര്‍: 10.38/10.40

എറണാകുളം: 11.45/11.48

ആലപ്പുഴ: 12.32/12.34

കൊല്ലം: 13.40/1.42

തിരുവനന്തപുരം: 15.05


തിരുവനന്തപുരം- കാസര്‍കോട് (ട്രെയിന്‍ നമ്പര്‍- 20632)

തിരുവനന്തപുരം: 16.05

കൊല്ലം: 16.53/ 16.55

ആലപ്പുഴ: 17.55/ 17.57

എറണാകുളം: 18.35/18.38

തൃശൂര്‍: 19.40/19.42

ഷൊര്‍ണൂര്‍: 20.15/20.18

തിരൂര്‍: 20.52/20.54

കോഴിക്കോട്: 21.23/21.25

കണ്ണൂര്‍: 22.24/22.26

കാസര്‍കോട്: 23.58

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News