പി.എ റസാഖ് മൗലവി കെഎഫ്ഡിസി ചെയർമാൻ
എൻസിപി (എസ്) സംസ്ഥാന ജനറൽ സെക്രട്ടറിയാണ്
Update: 2025-12-21 06:52 GMT
കാരാകുറുശ്ശി: കേരള ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോർപറേഷൻ ചെയർമാനായി എൻസിപി (എസ്) സംസ്ഥാന ജനറൽ സെക്രട്ടറി പി.എ റസാഖ് മൗലവിയെ നിയമിച്ചു. കോൺഗ്രസ് (എസ്) കാരാകുറുശ്ശി മണ്ഡലം പ്രസിഡന്റ്, ശ്രീകൃഷ്ണപുരം ബ്ലോക്ക് ജന. സെക്രട്ടറി, എൻസിപി പാലക്കാട് ജില്ലാ പ്രസിഡന്റ്, സംസ്ഥാന നിർവാഹക സമിതി അംഗം, സംസ്ഥാന ജനറൽ സെക്രട്ടറി, എൻസിപി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗം തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.
കാരാകുറുശ്ശി പഞ്ചായത്ത് പ്രസിഡന്റ്, കോഴിക്കോട് എയർപോർട്ട് അഡൈ്വസറി ബോർഡ് അംഗം, കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ് കമ്പനി ഡയറക്ടർ, സംസ്ഥാന ഭവനനിർമാണ ബോർഡ് ഡയറക്ടർ എന്നീ ചുമതലകളും നിർവഹിച്ചിട്ടുണ്ട്.