കേരള വുമൻസ് ഫുട്ബാൾ ലീഗിന്റെ കിക്കോഫ് ഇന്ന്

ടൂർണമെന്റിന്റെ പ്രചാരണാർഥം നടന്ന സെലിബ്രറ്റി ഫുട്‌ബോൾ മാച്ചിൽ റീമാ കല്ലിങ്ങലിന്റെ ടീം മാളവിക ജയറാമിന്റെ ടീമിനെ തോൽപ്പിച്ചു

Update: 2021-12-11 02:30 GMT

കേരള ഫുട്ബാൾ അസോസിയേഷന്റെ കേരള വുമൻസ് ഫുട്ബാൾ ലീഗിന്റെ കിക്കോഫ് ഇന്ന്. ആദ്യ മത്സരത്തിൽ ദേശീയ ലീഗ് ചാമ്പ്യൻമാരായ ഗോകുലം കേരള എഫ്സി, കേരള യുണൈറ്റഡ് എഫ്സിയെ നേരിടും. ടൂർണമെന്റിന്റെ പ്രചാരണാർഥം നടന്ന സെലിബ്രറ്റി ഫുട്‌ബോൾ മാച്ചിൽ റീമാ കല്ലിങ്ങലിന്റെ ടീം മാളവിക ജയറാമിന്റെ ടീമിനെ തോൽപ്പിച്ചു. ഏഴു വർഷത്തെ ഇടവേളക്ക് ശേഷമാണ് കേരള വുമൻസ് ലീഗ് വീണ്ടുമെത്തുന്നത്. ആറ് ടീമുകളാണ് ഇത്തവണ ടൂർണമെന്റിൽ മാറ്റുരക്കുന്നത്. തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ ഫ്‌ളഡ്ലൈറ്റിലായിരിക്കും എല്ലാ മത്സരങ്ങളും നടക്കുക. ലൂക്ക സോക്കർ ക്ലബ്ബ്, ട്രാവൻകൂർ റോയൽസ് എഫ്സി, കടത്തനാട് രാജ എഫ്എ, ഡോൺബോസ്‌കോ എഫ്എ, ഗോകുലം കേരള എഫ്സി, കേരള യുണൈറ്റഡ് എഫ്സി എന്നിവരാണ് ലീഗിലെ ടീമുകൾ. ജേതാക്കൾ എഐഎഫ്എഫിന്റെ ഇന്ത്യൻ വുമൻസ് ലീഗിലേക്ക് യോഗ്യത നേടും. ഒരു ലക്ഷം രൂപയാണ് സമ്മാനം. റണ്ണേഴ്സ് അപ്പിന് അമ്പതിനായിരം രൂപ ലഭിക്കും.

Advertising
Advertising

Full View

ടൂർണമെന്റിലെ ടീമുകളുടെ ക്യാപ്റ്റൻമാരാണ് സെലിബ്രറ്റി മാച്ചിൽ അണി നിരന്നത്. മൂന്ന് ഗോളുകൾക്കായിരുന്നു റീമാ കല്ലിങ്ങലിന്റെ ടീമിന്റെ വിജയം. 2022 ജനുവരി 24 വരെ നീളുന്ന ലീഗിൽ എല്ലാ ടീമുകളും രണ്ടു തവണ നേർക്കുനേർ മത്സരിക്കും. ആകെ 30 മത്സരങ്ങളാണുള്ളത്.

Kickoff of Kerala Women's Football League today

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News