'ബെൽറ്റ് കഴുത്തിലിട്ട് വലിച്ചു കയറ്റി, കണ്ണ് കെട്ടി, ക്രൂരമായി മർദിച്ചു'; ആരുമായും തനിക്ക് സാമ്പത്തിക ഇടുപാടുകളില്ലെന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി

'എങ്ങോട്ടാണ് കൊണ്ടുപോയതെന്ന് അറിയില്ല. കൊല്ലത്താണ് ഇറക്കിവിട്ടത്'

Update: 2022-10-26 03:19 GMT
Advertising

ആരുമായും സാമ്പത്തിക ഇടുപാടുകളില്ലെന്ന് താമരശ്ശേരിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി അഷ്‌റഫ്. ബെൽറ്റ് കഴുത്തിലിട്ട് കാറിലേക്ക് വലിച്ചു കയറ്റി. എങ്ങോട്ടാണ് കൊണ്ടുപോയതെന്ന് അറിയില്ല. കൊല്ലത്താണ് ഇറക്കിവിട്ടത്. എന്തിനാണ് തട്ടിക്കൊണ്ടുപോയതെന്നും അറിയില്ലെന്ന് അഷ്‌റഫ് പറഞ്ഞു.

തട്ടിക്കൊണ്ടുപോകുമ്പോൾ കണ്ണുകെട്ടിയിരുന്നു. ഹെൽമറ്റ് ധരിപ്പിക്കുകയും മർദിക്കുകയും കയ്യിലും കാലിലും പരിക്കേൽപ്പിക്കുകയും ചെയ്തു. ബെല്‍റ്റ് കൊണ്ട് മുറുക്കിയ പാടുകളുണ്ട്. അക്രമികള്‍ കയ്യിലുണ്ടായിരുന്ന ഫോണും ഹെൽമറ്റും പിടിച്ചെടുത്തു. തട്ടിക്കൊണ്ടുപോയവരിൽ ഒരാളെ പരിചയമുണ്ടെന്നും ബന്ധുക്കൾക്ക് സാമ്പത്തിക ഇടപാടുകൾ ഉണ്ടോ എന്ന് അറിയില്ലെന്നും അഷ്‌റഫ് മീഡിയവണിനോട് പറഞ്ഞു.

Full View

ശനിയാഴ്ച രാത്രിയാണ് താമരശ്ശേരി ആവേലം സ്വദേശിയായ അഷ്റഫിനെ കാറുകളിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊക്കൊണ്ടുപോയ സംഘം കൊല്ലത്ത് ഉപേക്ഷിച്ചതിനെ തുടർന്ന് അഷ്റഫ് ബസ് മുഖേന തിരികെ എത്തുകയായിരുന്നു. സംഭവത്തിൽ 3 പേരെ താമരശേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു

സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് ഊർജിതമാക്കുന്നതിനിടെയാണ് അഷ്റഫ് തിരികെ എത്തിയത്. തട്ടിക്കൊണ്ട പോയ സംഘം കൊല്ലത്ത് നിന്ന് അഷ്റഫിനെ ബസ് കയറ്റി വിടുകയായിരുന്നു. തട്ടിക്കൊണ്ടു പോകാനുപയോഗിച്ച രണ്ട് വാഹനങ്ങൾ കണ്ടെത്തിയ പൊലീസ് സുമോ വാഹനം ഓടിച്ചിരുന രണ്ടത്താണി സ്വദേശി മുഹമ്മദ് ജവഹറിന്നെ ഇന്നലെ രാവിലെ അറസ്റ്റ് ചെയ്തിതിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്വർണ്ണ കവർച്ച കേസ് പ്രതി അലി ഉബൈറാന്റെ സഹോദരങ്ങളായ ഹബീബു റഹ്മാൻ മുഹമ്മദ് നാസ് എന്നിവരെയും പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News