മസാല ബോണ്ടിൽ ഇ.ഡി സമൻസ്: കിഫ്ബിയുടെ ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് പിന്നാലെ ഇ.ഡി സമൻസ് അയച്ചു ബുദ്ധിമുട്ടിക്കുകയാണെന്ന് ഹരജിയിൽ പറയുന്നു

Update: 2022-08-16 03:02 GMT
Editor : Shaheer | By : Web Desk
Advertising

കൊച്ചി: മസാല ബോണ്ടിന്റെ പേരിലുള്ള ഇ.ഡി സമൻസിനെതിരെ കിഫ്ബി സമർപ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇ.ഡിയുടെ നടപടി രാഷ്ട്രീയപ്രേരിതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി. സമൻസ് റദ്ദാക്കണമെന്നും ഹരജിയിൽ ആവശ്യമുണ്ട്.

സി.ഇ.ഒ കെ.എം എബ്രഹാം, ജോയിന്റ് ഫണ്ട് മാനേജർ ആനി ജൂല തോമസ് എന്നിവരടക്കമാണ് കോടതിയെ സമീപിച്ചത്. വിദേശനാണ്യ വിനിമയച്ചട്ടത്തിലെ വിവിധ വകുപ്പുകൾ പ്രകാരം സി.ഇ.ഒ അടക്കമുള്ളവർക്ക് ഇ.ഡി സമൻസ് അയച്ചത് ഉദ്യോഗസ്ഥരെ മനപ്പൂർവം ബുദ്ധിമുട്ടിക്കാനാണെന്ന് ഹരജിയിൽ ആരോപിക്കുന്നു. കഴിഞ്ഞ ഒന്നര വർഷമായി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അടക്കമുള്ളവർക്ക് പിന്നാലെയാണ് ഇ.ഡിയെന്നും പരാതിയുണ്ട്.

വികസന ആവശ്യങ്ങൾക്കായി റിസർവ് ബാങ്കിന്റെ അനുമതിയോടെയാണ് മസാല ബോണ്ട് പുറപ്പെടുവിച്ചതെന്ന് ഹരജിയിൽ പറയുന്നു. ഫെമ നിയമത്തിന്റെ ലംഘനം നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാനുള്ള അധികാരം ഇ.ഡിക്കല്ല, റിസർവ് ബാങ്കിനാണുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് പിന്നാലെ 2021 മാർച്ച് മുതൽ ഇ.ഡി സമൻസ് അയച്ചു ബുദ്ധിമുട്ടിക്കുകയാണെന്ന് ഹരജിയിൽ പറയുന്നു.

Full View

ജസ്റ്റിസ് വി.ജി അരുൺ ആണ് ഹരജി ഇിന്ന് പരിഗണിക്കുന്നത്. സമൻസിനെതിരെ മുൻ മന്ത്രി തോമസ് ഐസക്ക് നൽകിയ ഹരജിയും കോടതിയുടെ പരിഗണനയിലാണ്.

Summary: The Kerala High Court will hear today the petition filed by KIIFB against the ED summons in Masala Bond case

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News