കോട്ടയത്തെ നോളജ് സെന്റർ പൂട്ടില്ല; ശ്രമം ഉപേക്ഷിച്ച് കെൽട്രോൺ; മീഡിയവൺ ഇംപാക്‌ട്
22 വർഷമായി പ്രവർത്തിക്കുന്ന കേന്ദ്രം പൂട്ടുന്നതിനുള്ള നീക്കം മീഡിയവണാണ് പുറത്തുവിട്ടത്.
കോട്ടയം: കോട്ടയത്തെ നോളജ് സെന്റർ പൂട്ടാനുള്ള ശ്രമം ഉപേക്ഷിച്ച് കെൽട്രോൺ. മീഡിയവൺ വാർത്തയെ തുടർന്നാണ് തീരുമാനം. 22 വർഷമായി പ്രവർത്തിക്കുന്ന കേന്ദ്രം പൂട്ടുന്നതിനുള്ള നീക്കം മീഡിയവണാണ് പുറത്തുവിട്ടത്.
നാഗമ്പടത്ത് നോളജ് സെൻ്റർ പ്രവർത്തിക്കുന്ന വാടക കെട്ടിടം മാർച്ച് 31 ന് ഒഴിയുകയാണെന്ന് കാണിച്ച് കെൽട്രോൺ അധികൃതർ നഗരസഭക്ക് കത്ത് നൽകി.
നൈപുണ്യ പരിശീലനം ഇന്റേൺഷിപ്പിപ്പ് , പിഎസ്‌സി നിയമങ്ങൾക്കുള്ള ഡിസിഎ, പിജിഡിസിഎ കോഴ്സുകൾ തുടങ്ങി നിരവധി ഉദ്യോഗാർഥികളാണ് സെൻ്ററിനെ ആശ്രയിക്കുന്നത്.നോളജ് സെന്റർ പൂട്ടുന്നതോടെ തുച്ഛമായ വേതനത്തിൽ വർഷങ്ങളായി ജോലിചെയ്യുന്ന നിരവധി ജീവനക്കാരും പ്രതിസന്ധിയിലാക്കും.
സ്വകാര്യ തൊഴിൽ പരിശീലകരെ സഹായിക്കുന്നതിന്റെ ഭാഗമായാണ് കെൽട്രോൺ അധികൃതരുടെ നീക്കമെന്നും ആക്ഷേപമുയർന്നു. ഇക്കാര്യങ്ങൾ ചുണ്ടിക്കാട്ടിയായിരുന്നു മീഡിയവൺ വാർത്ത. ഇതേതുടർന്നാണ് തീരുമാനം ഉപേക്ഷിക്കുന്നതായി കെൽട്രോൺ അധികൃതർ രേഖാമൂലം അറിയിച്ചത്.
സെൻ്റർ അനുയോജ്യമായ മറ്റൊരു കെട്ടിടത്തിൽ തുടർന്നും പ്രവർത്തിക്കും. പുതിയ കെട്ടിടം കണ്ടുപിടിക്കുന്നതിന് കെൽട്രോൺ അധികൃതർ ശ്രമം തുടങ്ങി.