തലശ്ശേരി ഫസൽ വധക്കേസ്: തൊണ്ടിമുതലായ രക്തംപുരണ്ട തൂവാല കാണാതായ സംഭവത്തില്‍ റിപ്പോർട്ട്‌ തേടി കൊച്ചി സിബിഐ കോടതി

സിജെഎം കോടതി കസ്റ്റഡിയിൽ നിന്നാണ് തൊണ്ടിമുതലായ രക്തംപുരണ്ട തൂവാല കാണാതായത്

Update: 2026-05-24 07:49 GMT
Editor : ലിസി. പി | By : Web Desk

കൊച്ചി: തലശ്ശേരി ഫസൽ വധക്കേസിൽ കോടതിയിൽ നിന്ന് തൊണ്ടിമുതൽ കാണാതായ സംഭവത്തിൽ റിപ്പോർട്ട്‌ തേടി കൊച്ചി സിബിഐ കോടതി. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയോടാണ് റിപ്പോർട്ട് തേടിയത്.

കോടതി റിപ്പോർട്ട് പരിശോധിച്ച ശേഷം അന്വേഷണത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കും. സിജെഎം കോടതി കസ്റ്റഡിയിൽ നിന്നാണ് തൊണ്ടിമുതലായ രക്തംപുരണ്ട തൂവാല കാണാതായത്. എലി കൊണ്ടുപോയെന്നാണ് തൂവാല ഉണ്ടായിരുന്ന കവറിൽ എഴുതിയിരുന്നത്. 

ഫസലിന്റെ രക്തം കലർന്ന തൂവാലയാണ്​ കേസിലെ നിർണായക തെളിവ്​.​ എൻഡിഎഫ്​ ​പ്രവർത്തകനായിരുന്ന ഫസലിന്റെ വധത്തിന് പിന്നിൽ ആർഎസ്​എസും ബിജെപിയുമാണെന്ന്​ വരുത്താൻ തൂവാല കൊണ്ടുപോയിട്ടെന്നാണ്​ പരാതി. അതേസമയം, തൂവാലയുടെ ​ഫോറൻസിക്​ പരിശോധന അടക്കം പൂർത്തിയായതാണെന്നും തൊണ്ടി നഷ്ടപ്പെട്ടത്​ കാര്യമായി ബാധിക്കില്ലെന്നുമാണ്​ അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്​.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News