മലിനജലം റോഡില്‍ ഒഴുകി അപകടം: കൊച്ചി കോർപറേഷൻ സെക്രട്ടറി ഉൾപ്പെടെ ഒൻപതു പേർക്കെതിരെ കേസ്

മാലിന്യ ലോറികളിൽനിന്ന് മലിനജലം റോഡിലേക്ക് ഒഴുകി നിരവധി ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപെടുകയും നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു

Update: 2024-03-15 09:20 GMT
Editor : Shaheer | By : Web Desk
Advertising

കൊച്ചി: കോർപറേഷന്റെ മാലിന്യ ലോറികളിൽനിന്നു മലിനജലം റോഡിൽ ഒഴുകി അപകടങ്ങളുണ്ടായ സംഭവത്തിൽ കേസെടുത്തു. കൊച്ചി കോർപറേഷൻ സെക്രട്ടറി, ഹെൽത്ത് ഇൻസ്‌പെക്ടർ എന്നിവരടക്കം ഒൻപതുപേർക്കെതിരെയാണ് തൃക്കാക്കര പൊലീസ് കേസെടുത്തത്. സംഭവം കഴിഞ്ഞ ദിവസം വലിയ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു.

കോൺട്രാക്ടർ, ലോറി ഡ്രൈവർമാർ ഉൾപ്പെടെയുള്ള ജീവനക്കാർ എന്നിവർക്കെതിരെയും നടപടിയുണ്ട്. ഐ.പി.സി 269, കേരള പൊലീസ് ആക്ട് 118 ഇ എന്നീ വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്.

മാലിന്യ ലോറികളിൽനിന്ന് മലിനജലം റോഡിലേക്ക് ഒഴുകി നിരവധി ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപെട്ടിരുന്നു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ ഒന്നര മാസത്തിനിടെ 80 തവണ റോഡ് കഴുകേണ്ടിവന്ന സ്ഥിതിയുമുണ്ടായി. തുടർന്ന് അഗ്നിരക്ഷാസേന മാലിന്യ ലോറികൾ തടയുന്ന സ്ഥിതിയുമുണ്ടായി. പിന്നീട് ലോറികൾ തൃക്കാക്കര പൊലീസിന്റെ നിർദേശപ്രകാരം പിടിച്ചെടുക്കുകയായിരുന്നു.

Full View

ഇതിനു പിന്നാലെ ഇന്നു രാവിലെയും ലോറികൾ മാലിന്യവുമായി ഓടുകയും ഒരാൾക്കു പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ടായിരുന്നു. പരിക്കേറ്റ സ്ത്രീയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിനു പിന്നാലെയാണ് തൃക്കാക്കര പൊലീസിന്റെ നടപടി വരുന്നത്.

Summary: Case has been filed against nine including the corporation secretary in the incident of accidents due to sewage spilling from Kochi Corporation's garbage trucks on the road.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News