കൊച്ചി ഹോട്ടല്‍ നമ്പര്‍ 18 പോക്സോ കേസ്: സൈജു തങ്കച്ചനെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു

നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ട്, സുഹൃത്ത് സൈജു തങ്കച്ചന്‍, കോഴിക്കോട് സ്വദേശിനിയും ബിസിനസ് കണ്‍സള്‍ട്ടന്റുമായ അഞ്ജലി റീമാദേവ് എന്നിവരാണ് പോക്‌സോ കേസിലെ പ്രതികള്‍

Update: 2022-03-14 11:46 GMT
Editor : ijas

കൊച്ചി ഹോട്ടല്‍ നമ്പര്‍ 18 പോക്സോ കേസിലെ രണ്ടാം പ്രതിയായ സൈജു തങ്കച്ചനെ പതിനാറാം തിയതി വരെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. സൈജു തങ്കച്ചന്‍ ഇന്ന് രാവിലെയാണ് കൊച്ചി മെട്രോ പൊലീസിന് മുന്നില്‍ കീഴടങ്ങിയത്. യുവതിയേയും മകളെയും കോഴിക്കോട് നിന്ന് കൊച്ചിയിൽ എത്തിച്ച വാഹനം കണ്ടെത്തണമെന്നും പ്രതികള്‍ക്കെതിരെ സമാനമായ മറ്റ് കേസുകളുണ്ടോയെന്ന് പരിശോധിക്കണമെന്നും പ്രതികളുടെ റിമാൻഡ് റിപ്പോർട്ടിൽ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു.

Full View

കേസിലെ ഒന്നാം പ്രതിയായ റോയ് വയലാറ്റ് കഴിഞ്ഞ ദിവസം പൊലീസിന് മുന്നില്‍ കീഴടങ്ങിയിരുന്നു. മട്ടാഞ്ചേരി പൊലീസ് സ്റ്റേഷനില്‍ എത്തിയാണ് റോയ് വയലാറ്റ് കീഴടങ്ങിയത്. തുടര്‍ന്ന് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്തു. റോയ് വയലാട്ടിന് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന അഭിഭാഷകയുടെ വാദത്തെ തുടര്‍ന്ന് ആശുപത്രിയിൽ വെച്ചാണ് പൊലീസ് റിമാൻഡ് ചെയ്തത്.

Advertising
Advertising

നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ട്, സുഹൃത്ത് സൈജു തങ്കച്ചന്‍, കോഴിക്കോട് സ്വദേശിനിയും ബിസിനസ് കണ്‍സള്‍ട്ടന്റുമായ അഞ്ജലി റീമാദേവ് എന്നിവരാണ് പോക്‌സോ കേസിലെ പ്രതികള്‍. കേസില്‍ അഞ്ജലി റീമാദേവിന് മാത്രമാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

കോഴിക്കോട് താമസിക്കുന്ന അമ്മയുടെയും പ്രായപൂര്‍ത്തിയാകാത്ത മകളുമാണ് പരാതിയുമായി രംഗത്തുവന്നത്.2021 ഒക്ടോബര്‍ 20ന് റോയ് വയലാട്ടിന്‍റെ ഉടമസ്ഥതയിലുള്ള നമ്പര്‍ 18 ഹോട്ടലില്‍ വെച്ച് അതിക്രമം ഉണ്ടായതായാണ് പരാതിയിൽ പറയുന്നത്. രാത്രി 10ന് ഹോട്ടലിലെ പാര്‍ട്ടി ഹാളില്‍ റോയ് വയലാട്ട് തന്നെയും മകളെയും കടന്നുപിടിച്ചുവെന്നും ഇത് രണ്ടാം പ്രതി സൈജു തങ്കച്ചനും ഇയാളുടെ സുഹൃത്ത് അഞ്ജലി റീമാദേവും മൊബൈലില്‍ പകര്‍ത്തിയെന്നുമാണ് പരാതി. വിവരം പുറത്തുപറഞ്ഞാല്‍ ചിത്രം പരസ്യപ്പെടുത്തുമെന്ന് മൂന്ന് പ്രതികളും ഭീഷണിപ്പെടുത്തിയെന്നും എഫ്ഐആറിൽ പറയുന്നു.

Saiju Thankachan, the second accused in the Kochi Hotel No. 18 POCSO case, has been remanded in custody by the Crime Branch till the 16th.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News