കൊടകര ബിജെപി കള്ളപ്പണക്കേസ്: കെ സുരേന്ദ്രന്റെ മകനിലേക്കും അന്വേഷണം

തെരഞ്ഞെടുപ്പ് സമയത്ത് ധർമ്മരാജനും സുരേന്ദ്രൻറെ മകനും കോന്നിയിൽവെച്ച് കൂടിക്കാഴ്ച നടത്തിയെന്നും കണ്ടെത്തൽ

Update: 2021-06-06 02:32 GMT

കൊടകര ബി.ജെ.പി കള്ളപ്പണക്കേസിൽ കെ സുരേന്ദ്രന്റെ മകനിലേക്കും അന്വേഷണം. സുരേന്ദ്രന്റെ മകനും ധർമ്മരാജനുമായി ഫോണിൽ ബന്ധപ്പെട്ടു. തെരഞ്ഞെടുപ്പ് സമയത്ത് ധർമ്മരാജനും സുരേന്ദ്രന്റെ മകനും കോന്നിയിൽവെച്ച് കൂടിക്കാഴ്ച നടത്തിയെന്നും കണ്ടെത്തൽ. അന്വേഷണസംഘം സുരേന്ദ്രൻ്റെ മകൻ്റെയും മൊഴിയെടുക്കും.

ധർമ്മരാജനെ അറിയാമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ്റെ ഡ്രൈവറും സെക്രട്ടറിയും അന്വേഷണസംഘത്തിന് മൊഴി നൽകിയിട്ടുണ്ട്. ഇന്നലെ തൃശ്ശൂരിൽ വിളിച്ചു വരുത്തി പൊലീസ് ശേഖരിച്ച മൊഴിയിലാണ് ധർമ്മരാജനെ തങ്ങൾക്ക് പരിചയമുണ്ടെന്ന് കെ.സുരേന്ദ്രൻ്റെ ഡ്രൈവറും സെക്രട്ടറിയും പറഞ്ഞത്.  കെ സുരേന്ദ്രനിലേക്കും പൊലീസ് അന്വേഷണം എത്താനുള്ള സാധ്യത തെളിഞ്ഞതോടെ പാര്‍ട്ടിക്ക് പേരുദോഷം ഉണ്ടാക്കിയെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കളുടെ വിലയിരുത്തുന്നത്.

അതേസമയം വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ബിജെപി കോര്‍കമ്മറ്റി യോഗം ഇന്ന് കൊച്ചിയില്‍ ചേരും. ബിജെപി കുഴല്‍പ്പണകേസില്‍ സ്വീകരിക്കേണ്ട തുടര്‍നടപടികള്‍ യോഗം ചര്‍ച്ച ചെയ്യും. കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി സിപി രാധാകൃഷ്ണനും യോഗത്തില്‍ പങ്കെടുക്കും. പി.കെ കൃഷ്ണദാസും എം.ടി രമേശും അടക്കമുള്ള നേതാക്കളുടെ മൗനം അവസാനിപ്പിക്കാനും പാര്‍ട്ടിയെ പ്രതിരോധിക്കാന്‍ എല്ലാവരെയും രംഗത്തിറക്കാനുമുള്ള ശ്രമമായിരിക്കും യോഗത്തിലുണ്ടാവുക. 

Tags:    

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News