കൊല നടത്തി സി.പി.എമ്മിനെ വിറപ്പിക്കാമെന്ന് ആർ.എസ്.എസ് കരുതേണ്ട; കോടിയേരി ബാലകൃഷ്ണൻ

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അക്രമം അഴിച്ചു വിടാൻ ആർ.എസ്.എസ് നീക്കം

Update: 2022-02-21 05:39 GMT
Editor : ലിസി. പി | By : Web Desk

തലശ്ശേരി ന്യൂമാഹിക്കടുത്ത് പുന്നോൽ സ്വദേശി  ഹരിദാസിന്റേത് മൃഗീയമായ കൊലപാതകമായിരുന്നെന്ന് സി.പി.എംസി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ബി.ജെ.പി നേതൃത്വം ആസൂത്രണം ചെയ്താണ് കൊലപാതകം നടത്തിയത്. കേരളത്തെ കലാപ ഭൂമിയാക്കാൻ ശ്രമമാണിതെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു. ആർ.എസ്.എസ് എല്ലാ ജില്ലകളിലും പരിശീലന പരിപാടി നടത്തി. ആ പരിശീലനത്തിൽ പങ്കെടുത്തവരാണ് തലശേരി കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അക്രമം അഴിച്ചു വിടാൻ ആർ.എസ്.എസ് നീക്കം നടത്തുന്നുണ്ട്.ആർ.എസ്.എസ് കൊലക്കത്തി താഴെ വെക്കാൻ തയ്യാറല്ലെന്നാണ് ഈ സംഭവവും തെളിയിക്കുന്നത്.ആർ.എസ്.എസ് തന്നെ കൊലപ്പെടുത്തുകയുംഅവർ തന്നെ പൊലീസിന്റെ അനാസ്ഥ എന്ന് പറഞ്ഞുനടക്കുകയും ചെയ്യുന്നു. ഹരിദാസിന്റെ കൊലപാതകത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് ഹരിദാസ് കൊല്ലപ്പെട്ടത്. രണ്ട് ബൈക്കുകളിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണം തടയാൻ ശ്രമിച്ച സഹോദരനും വെട്ടേറ്റു. മത്സ്യത്തൊഴിലാളിയാണ് ഹരിദാസ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് എത്തുന്നതിനു തൊട്ടുമുൻപാണ് ആക്രമണം നടന്നത്.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News