കൊടുവള്ളി സ്വർണക്കവർച്ച; അഞ്ചംഗ സംഘം അറസ്റ്റിൽ

പ്രതികളിൽ നിന്ന് 1.3 കിലോ സ്വർണം കണ്ടെത്തിയതായി റൂറൽ എസ്പി നിധിൻരാജ്

Update: 2024-11-30 11:49 GMT

 കോഴിക്കോട്: കൊടുവള്ളി സ്വർണക്കവർച്ച കേസിൽ അഞ്ചംഗ സംഘത്തെ അറസ്റ്റ് ചെയ്ത് പൊലീസ്. രമേശ്,വിപിൻ, ഹരീഷ്, ലതീഷ്, വിമൽ എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 1.3 കിലോ സ്വർണം കണ്ടെത്തിയതായി റൂറൽ എസ്പി നിധിൻരാജ് പറഞ്ഞു.

സ്വർണ വ്യാപാരിയായ മുത്തമ്പലം സ്വദേശി ബൈജുവിൽ നിന്ന് കഴിഞ്ഞ ദിവസമാണ് രണ്ട് കിലോയോളം സ്വർണം പ്രതികൾ കവർന്നത്.. കത്തികാട്ടി ഭീഷണിപ്പെടുത്തി യായിരുന്നു കവർച്ച. കവർച്ചയുടെ പ്രധാന സൂത്രധാരനായ രമേശന് ബൈജുവുമായി അടുത്ത ബന്ധമുണ്ടെന്ന് പൊലീസ് പറയുന്നു.

Full View

സ്വർണ വില്പനയ്‌ക്കൊപ്പം സ്വർണപണിയും ചെയ്യുള്ള ആളാണ് ബൈജു. ആഭരണങ്ങൾ നിർമിക്കുന്നതിനായി കരുതിയിരുന്ന സ്വർണവും പ്രതികൾ കൈക്കലാക്കിയതായി ബൈജു പൊലീസിന് മൊഴി നൽകിയിരുന്നു. സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ബൈജുവിനെ കാർ കൊണ്ട് ഇടിച്ചു വീഴ്ത്തിയാണ് സംഘം സ്വർണം കവർന്നത്. ബൈജുവിന്റെ വീടിന് തൊട്ടടുത്ത് വെച്ചായിരുന്നു സംഭവം.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News