മണ്ഡലത്തിൽ നിന്നുള്ള സ്ഥാനാർഥി വേണം; മുസ്‌ലിം ലീ​ഗ് സംസ്ഥാന നേതൃത്വത്തിന് കത്ത് നൽകി കൊടുവള്ളി മണ്ഡലം കമ്മിറ്റി

കെ.എം ഷാജി, പി.കെ ഫിറോസ് എന്നിവരുടെ പേരുകൾ പരി​ഗണിക്കുന്നുവെന്ന വാർത്തകൾക്ക് പിന്നാലെയാണ് മണ്ഡലത്തിൽ നിന്നുള്ള സ്ഥാനാർഥി വേണമെന്നാവശ്യവുമായി മണ്ഡലം കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് കത്ത് നൽകിയിരിക്കുന്നത്

Update: 2026-02-25 03:24 GMT

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിൽ കൊടുവള്ളിയിൽ മണ്ഡലത്തിൽ നിന്നുള്ള സ്ഥാനാർഥി വേണമെന്നാവശ്യവുമായി മുസ്‌ലിം ലീ​ഗ് മണ്ഡലം കമ്മിറ്റി. ആവശ്യം കാണിച്ചു കൊണ്ട് മണ്ഡലം കമ്മിറ്റി സംസ്ഥാന ജനറൽ സെക്രട്ടറിക്ക് കത്ത് നൽകി. മണ്ഡലത്തിന് പുറത്തുള്ള നേതാക്കളായ കെ.എം ഷാജി, പി.കെ ഫിറോസ് എന്നിവരുടെ പേരുകൾ പരി​ഗണിക്കുന്നുവെന്ന വാർത്തകൾക്ക് പിന്നാലെയാണ് മണ്ഡലത്തിൽ നിന്നുള്ള സ്ഥാനാർഥി വേണമെന്നാവശ്യവുമായി മണ്ഡലം കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് കത്ത് നൽകിയിരിക്കുന്നത്.

ലീഗ് ജില്ലാ പ്രസിഡൻ്റ് എം.എ റസാഖ് മാസ്റ്റർ, ജില്ലാ സെക്രട്ടറി എ.പി മജീദ് മാസ്റ്റർ, മണ്ഡലം പ്രസിഡൻ്റും മുൻ എംഎൽഎയുമായ വി.എം ഉമ്മർ മാസ്റ്റർ എന്നിവരാണ് മണ്ഡലത്തിൽ നിന്നുള്ള പ്രധാന നേതാക്കൾ. എം.കെ മുനീറാണ് നിലവിലെ കൊടുവള്ളി എംഎൽഎ. ലീ​ഗിനെ സംബന്ധിച്ച് വിഭാ​ഗിയത വലിയ തലവേദന സൃഷ്ടിക്കുന്ന മണ്ഡലമാണ് കൊടുവള്ളി. പിടിഎ റഹീം, കാരാട്ട് റസാഖ് എന്നിവരെ ഇടതുമുന്നണിയിലേക്ക് എത്തിച്ചതും കൊടുവള്ളിയിലെ പ്രാദേശിക വിഭാ​ഗിയതയാണ്. നിലവിലെ എംഎൽഎ ആയ എം.കെ മുനീർ കോഴിക്കോട് സൗത്തിലേക്ക് മാറി മത്സരിക്കാൻ ആ​ഗ്രഹിക്കുന്നുണ്ട്. ഈ സാഹ​ചര്യത്തിലാണ് മണ്ഡലത്തിന് പുറത്തുള്ളവരെ കൊടുവള്ളിയിലേക്ക് പരി​ഗണിക്കരുത് എന്ന ആവശ്യം പ്രാദേശിക നേതൃത്വം ഉന്നയിച്ചിരിക്കുന്നത്.

Advertising
Advertising

കഴിഞ്ഞ ദിവസം ലീ​ഗ് മണ്ഡലം കമ്മിറ്റിയുടെ യോ​ഗം ചേർന്നിരുന്നു. യോ​ഗത്തിലെ തീരുമാനപ്രകാരമാണ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാമിന് കത്ത് നൽകിയിരിക്കുന്നത്. മുസ് ലിം ലീ​ഗിന് വലിയ സ്വാധീനമുള്ള മണ്ഡലമാണ് കൊടുവള്ളി. നിരവധി നേതാക്കളും മണ്ഡലത്തിൽ തന്നെയുണ്ട്. ഇനിയും പുറത്ത് നിന്നുള്ള നേതാക്കളെ കൊണ്ടുവന്ന് മണ്ഡലത്തിലുള്ള നേതാക്കളുടെ അവസരം നഷ്ടപ്പെടുത്തരുത് എന്നാണ് പ്രദേശിക നേതൃത്വം പറയുന്നത്.

Full View

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News