ജീവിതത്തിൽ എന്തിൻ്റെയെങ്കിലും പേരിൽ പശ്ചാത്തപിച്ചിട്ടുണ്ടോയെന്ന് മോഹൻലാൽ; ആക്ഷൻ പടങ്ങൾ ഇഷ്ടമുള്ള ആളാണെന്ന് മുഖ്യമന്ത്രി, ഇരുവർ’ അഭിമുഖത്തിന്റെ ടീസർ പുറത്ത്

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ വെച്ചാണ് അഭിമുഖം ചിത്രീകരിച്ചത്

Update: 2026-02-24 16:22 GMT

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും നടന്‍ മോഹന്‍ലാലും തമ്മിലുള്ള അഭിമുഖ സംഭാഷണം ഒരുക്കി സര്‍ക്കാര്‍. ക്ലിഫ് ഹൗസില്‍ ചിത്രീകരിച്ച അഭിമുഖത്തിന്റെ ടീസര്‍ പുറത്തിറങ്ങി. 'കണ്ടും മിണ്ടിയും ഇരുവര്‍' എന്ന തലക്കെട്ടോടെയാണ് ടീസർ. 'ജനങ്ങള്‍ നെഞ്ചേറ്റിയ, ജനങ്ങളെ നെഞ്ചേറ്റിയ രണ്ടുപേര്‍' എന്നാണ് ഇരുവരെയും വിശേഷിപ്പിച്ചിരിക്കുന്നത്. 1.15 മിനിറ്റ് ദൈർഘ്യമുള്ള ടീസർ മോഹൻലാൽ അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് പോസ്റ്റ് ചെയ്തത്. മോഹൻലാൽ ക്ലിഫ് ഹൗസിൽ വന്നിറങ്ങുന്ന ദൃശ്യത്തോടെയാണ് ടീസർ ആരംഭിക്കുന്നത്. ക്ലിഫ് ഹൗസ് അങ്കണത്തിൽ ഇരുവരും ഒന്നിച്ച് നടക്കുന്നതും നായയെ പരിപാലിക്കുന്നതും ടീസറിലുണ്ട്.

Advertising
Advertising

മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെട്ട സിനിമകൾ രജനീകാന്തിന്റേതാണെന്ന് ഒരു സുഹൃത്ത് തന്നോട് പറഞ്ഞുവെന്ന് മോഹൻലാൽ പറയുമ്പോൾ, പൊതുവിൽ ആക്ഷൻ പടങ്ങൾ ഇഷ്ടമുള്ള ആളാണ് താനെന്ന്‌ മുഖ്യമന്ത്രി മറുപടി പറയുന്നു. ഒപ്പം എന്തിന്റേയെങ്കിലും പേരിൽ പശ്ചാത്തപിച്ചിട്ടുണ്ടോ എന്നായിരുന്നു മറ്റൊരു ചോദ്യം. ഏതെങ്കിലും ഒരു സിനിമാ സീൻ യഥാർഥ ജീവിതത്തിൽ പ്രയോഗിക്കാൻ ശ്രമിച്ചിട്ടുണ്ടോയെന്നും മോഹൻലാൽ ചോദിക്കുന്നുണ്ട്

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ വെച്ചാണ് അഭിമുഖം ചിത്രീകരിച്ചത്. തെരഞ്ഞെടുപ്പ് അടുക്കുന്നതിനോട് അനുബന്ധിച്ച് മുന്നണികള്‍ വ്യത്യസ്തങ്ങളായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനിടെയാണ് ജനപ്രിയ താരത്തെ തന്നെ ഒപ്പമിരുത്തിയുള്ള മുഖ്യമന്ത്രിയുടെ അഭിമുഖം പുറത്തുവരുന്നത്. അഭിമുഖത്തിന്റെ പൂർണരൂപം എപ്പോൾ പുറത്തുവിടുമെന്ന് പ്രഖ്യാപിച്ചിട്ടില്ല. സംവിധായകൻ ടി.കെ. രാജീവ് കുമാർ ഉൾപ്പെടെയാണ് അഭിമുഖത്തിന്റെ പിന്നണിയിലുള്ളത്. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുമായും മുമ്പ് മോഹൻലാൽ അഭിമുഖം നടത്തിയിട്ടുണ്ട്. 

Full View

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - ലാൽകുമാർ

Similar News