കൊല്ലത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ സമരപ്പന്തല്‍ പൊലീസ് പൊളിച്ചു
കൊല്ലം കലക്ടറേറ്റ് പ്രധാന കവാടത്തിന് എതിർവശത്താണ് പന്തൽ ഒരുക്കിയത്
Update: 2025-01-22 05:25 GMT
കൊല്ലം: കൊല്ലത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്കിന്‍റെ ഭാഗമായി ജോയിന്‍റ് കൗൺസിൽ നിർമിച്ച പന്തൽ പൊലീസ് പൊളിപ്പിച്ചു. കൊല്ലം കലക്ടറേറ്റ് പ്രധാന കവാടത്തിന് എതിർവശത്താണ് പന്തൽ ഒരുക്കിയത് .
സമരം തകർക്കാൻ ഉള്ള ശ്രമത്തിന്‍റെ ഭാഗമായാണ് പൊലീസ് നടപടിയെന്ന് ജോയിന്‍റ് കൗൺസിൽ ആരോപിച്ചു. ഹൈക്കോടതി ഉത്തരവിന്‍റെ ഭാഗമായാണ് പന്തൽ പൊളിക്കുന്നതെന്നാണ് പൊലീസിന്‍റെ വിശദീകരണം. സ്ഥിരമായി സമരപ്പന്തൽ കെട്ടുന്ന സ്ഥലത്താണ് തങ്ങളും കെട്ടിയത് എന്ന് ജോയിന്‍റ് കൗൺസിൽ പറയുന്നു.
Updating....