കൊല്ലത്ത് ഭൂമി പോക്കുവരവ് ചെയ്യാന്‍ കൈക്കൂലി; വില്ലേജ് ഓഫീസര്‍ വിജിലന്‍സ് പിടിയില്‍

5,000 രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ പുത്തൂര്‍ വില്ലേജ് ഓഫീസര്‍ അഭിലാഷ് ആനന്ദാണ് അറസ്റ്റിലായത്

Update: 2026-09-24 10:59 GMT

പുത്തൂര്‍: കൊല്ലത്ത് ഭൂമി പോക്കുവരവ് ചെയ്യാന്‍ കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസര്‍ വിജിലന്‍സിന്റെ പിടിയില്‍. 5,000 രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ പുത്തൂര്‍ വില്ലേജ് ഓഫീസര്‍ അഭിലാഷ് ആനന്ദാണ് അറസ്റ്റിലായത്.

പുത്തൂര്‍ സ്വദേശിയായ പരാതിക്കാരന്റെ മാതാപിതാക്കളുടെ പേരിലുള്ള 52 സെന്റ് വസ്തു വില്‍പത്ര പ്രകാരം പോക്കുവരവ് ചെയ്ത് നല്‍കുന്നതിനാണ് വില്ലേജ് ഓഫീസര്‍ കൈക്കൂലി ആവശ്യപ്പെട്ടത്.

കൈക്കൂലി നല്‍കാന്‍ തയ്യാറാകാതിരുന്ന പരാതിക്കാരന്‍ വിജിലന്‍സിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് വിജിലന്‍സ് സംഘം നടത്തിയ ട്രാപ്പ് ഓപ്പറേഷനില്‍ വില്ലേജ് ഓഫീസറെ കയ്യോടെ പിടികൂടുകയും ചെയ്തു.

Full View

Tags:    

Writer - രാഗേന്ദു​ പി.ആർ

contributor

Web Journalist

Editor - രാഗേന്ദു​ പി.ആർ

contributor

Web Journalist

By - Web Desk

contributor

Similar News