കൊല്ലത്ത് ടോൾ പ്ലാസ ജീവനക്കാരനെ വലിച്ചിഴച്ച സംഭവം; പ്രതിയെ തിരിച്ചറിഞ്ഞു

വർക്കല സ്വദേശി ലഞ്ജിത്താണ് ജീവനക്കാരനെ മർദിച്ചത്

Update: 2022-08-12 02:24 GMT

കൊല്ലം: കൊല്ലത്ത് ടോൾ പ്ലാസ ജീവനക്കാരനെ കാർ യാത്രികൻ വലിച്ചിഴച്ച കേസിൽ പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞു. വർക്കല സ്വദേശി ലഞ്ജിത്താണ് ജീവനക്കാരനെ മർദിച്ചത്. ലഞ്ജിത്തിനൊപ്പം ഉണ്ടായിരുന്ന സുഹൃത്തിനെ കസ്റ്റഡിയിലെടുത്തു.

ഇന്നലെയാണ് സംഭവം. കുരീപ്പുഴ സ്വദേശി അരുണിനാണ് മർദനമേറ്റത്. ടോൾ നൽകാതെ എമർജൻസി ഗേറ്റിലൂടെ കടന്നുപോകുന്നത് ചോദ്യം ചെയ്തതിനാണ് മർദിച്ചത്. KL 26 F 9397 എന്ന സ്വിഫ്റ്റ് ഡിസൈർ കാറിലെത്തിയവരാണ് അരുണിനെ വലിച്ചിഴച്ച് കൊണ്ട് പോയത്. ഈ കാർ അടൂർ രജിട്രേഷനിൽ ഉള്ളതാണെന്ന് ഇന്നലെ തന്നെ വ്യക്തമായിരുന്നു. ഇതിന് പിന്നാലെ അഞ്ചാലുമ്മൂട് പൊലീസ് നടത്തിയ അന്വേഷണത്തിൽ തിരുവനന്തപുരം കല്ലമ്പലം സ്വദേശിനിയാണ് വാഹനയുടമ എന്ന് കണ്ടെത്തി. എന്നാൽ ഇവർ മറ്റാർക്കെങ്കിലും കാർ വിറ്റിട്ടുണ്ടോയെന്ന് വ്യക്തമല്ല.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News