നവരാത്രി ആഘോഷ നിറവിൽ കൊല്ലൂർ മൂകാംബിക ക്ഷേത്രം

മലയാളികൾ ഉൾപ്പെടെ പതിനായിരങ്ങളാണ് രഥോത്സവത്തിനും വിദ്യാരംഭ ചടങ്ങുകൾക്കുമായി കൊല്ലൂരിലെത്തിയത്

Update: 2023-10-23 02:38 GMT
Advertising

കാസർകോട്: നവരാത്രി ആഘോഷ നിറവിലാണ് കൊല്ലൂർ മൂകാംബിക ക്ഷേത്രം. പുഷ്പ രഥോത്സവം ഇന്ന് ഉച്ചയ്ക്ക് നടക്കും. മലയാളികൾ ഉൾപ്പെടെ പതിനായിരങ്ങളാണ് രഥോത്സവത്തിനും വിദ്യാരംഭ ചടങ്ങുകൾക്കുമായി കൊല്ലൂരിലെത്തിയത്.


നവരാത്രി നാളിലെ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ പ്രധാന ചടങ്ങായ ദേവിയുടെ പുഷ്പ രഥോത്സവം ഇന്ന് ഉച്ചയ്ക്ക് 12.20ന് നടക്കും. പുഷ്പത്താൽ അലങ്കരിച്ച രഥത്തിൽ ദേവിയെ എഴുന്നള്ളിച്ച് ക്ഷേത്രത്തിൽ പ്രദക്ഷിണം വെക്കുന്നതാണ് ചടങ്ങ്.

Full View

പൂക്കൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവ കൊണ്ടാണ് ദേവിയുടെ രഥത്തിന്റെ അലങ്കാരം ഒരുക്കുന്നത്. മഹാനവമി ദിനത്തിലെ പുഷ്പ രഥോത്സവം കാണാനും ക്ഷേത്രം വലം ചെയ്യുന്ന രഥത്തില്‍ നിന്നും എറിയുന്ന നാണയത്തുട്ടുകള്‍ സ്വന്തമാക്കാനുമായി ആയിരങ്ങളാണ് മൂകാംബിലെത്തിയത്.


ക്ഷേത്രം തന്ത്രി നിത്യാനന്ദ അഡിഗയുടെ കാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്. വിജയദശമി ദിനമായ ചൊവ്വാഴ്ച ആയിരക്കണക്കിന് കുരുന്നുകള്‍ ദേവിയുടെ മുന്‍പില്‍ ആദ്യാക്ഷരം കുറിക്കും. ക്ഷേത്രത്തിലെ സരസ്വതി മണ്ഡപത്തിലാണ് വിദ്യാരംഭ ചടങ്ങുകള്‍ നടക്കുന്നത്. ഇരുപതോളം പുരോഹിതന്മാരുടെ കാർമികത്വത്തിലാണ് വിദ്യാരംഭ ചടങ്ങുകൾ നടക്കുക. മലയാളികൾ ഉൾപ്പെടെ പതിനായിരങ്ങളാണ് രഥോത്സവത്തിനും വിദ്യാരംഭ ചടങ്ങുകൾക്കുമായി കൊല്ലൂരിലെത്തിയിരിക്കുന്നത്.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News