കൂളിമാട് പാലം തകർച്ച: രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ മന്ത്രിയുടെ നിർദ്ദേശം

നിർമാണ പ്രവൃത്തി നടത്തിയ കരാർ കമ്പനി ഊരാളുങ്കൽ സൊസൈറ്റിക്ക് താക്കീത് നൽകുമെന്നും ആവശ്യമായ മുൻ കരുതൽ ഉറപ്പു വരുത്തി പ്രവൃത്തി തുടരാമെന്നും മന്ത്രി

Update: 2022-06-17 08:36 GMT
Advertising

കോഴിക്കോട്: കൂളിമാട് പാലത്തിന്റെ ബീമുകൾ തകർന്നതിൽ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിക്ക് മന്ത്രി മുഹമ്മദ് റിയാസ് നിർദ്ദേശം നൽകി. എക്‌സിക്യുട്ടീവ്, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർമാർക്കെതിരേയാണ്‌ നടപടി. വേണ്ടത്ര മുൻകരുതൽ സ്വീകരിച്ചില്ലെന്ന് കാണിച്ചാണ് നടപടി സ്വീകരിച്ചത്. നിർമാണ പ്രവൃത്തി നടത്തിയ കരാർ കമ്പനി ഊരാളുങ്കൽ സൊസൈറ്റിക്ക് താക്കീത് നൽകുമെന്നും പാലം തകർന്നത് മൂലമുണ്ടായ നഷ്ടം കരാർ കമ്പനി വഹിക്കണമെന്നും അധികൃതർ അറിയിച്ചു. ആവശ്യമായ മുൻ കരുതൽ ഉറപ്പു വരുത്തി പ്രവൃത്തി തുടരാമെന്നും അധികൃതർ വ്യക്തമാക്കി. അപകട കാരണം യന്ത്രത്തകരാറാണെന്നാണ്‌ അന്വേഷണ റിപ്പോർട്ടിലുള്ളത്. സാങ്കേതിക പരിശോധനയിലാണ് കണ്ടെത്തൽ. അന്തിമ റിപ്പോർട്ട് മന്ത്രിക്കു കൈമാറിയിരിക്കുകയാണ്.

പാലം തകർന്നതിനെ കുറിച്ച് പൊതുമരാമത്ത് വിജിലൻസ് വിഭാഗം റിപ്പോർട്ട് തള്ളി പൊതുമരാമത്ത് മന്ത്രി തള്ളിയിരുന്നു. റിപ്പോർട്ടിൽ വ്യക്തമായ കാരണങ്ങൾ പറയുന്നില്ലെന്നും ഇതെല്ലാം വ്യക്തതവരുത്തി പുതിയ റിപ്പോർട്ട് സമർപ്പിക്കാനും മന്ത്രി ആവശ്യപ്പെടുകയായിരുന്നു. കരാർ കമ്പനിക്കും പൊതുമരാമത്ത് ഉദ്യോഗസ്ഥർക്കും ഒരു പോലെ വീഴ്ച പറ്റി എന്നായിരുന്നു വിജിലൻസ് വിഭാഗം സമർപ്പിച്ച റിപ്പോർട്ടിലുണ്ടായിരുന്നത്. ഹൈഡ്രോളിക് ജാക്കിയുടെ തകരാറാണോ മാനുഷ്യക പിഴവാണോ എന്നതിൽ വ്യക്ത വേണം, മാനുഷിക പിഴവാണെങ്കിൽ വിദഗ്ധ തൊഴിലാളുടെ സേവനം ഉറപ്പാക്കത്തതാണോ അപകടത്തിന് ഇടയാക്കിയത്? സുരക്ഷാ സംവിധാനങ്ങളും മുൻകരുതലുമില്ലാതെയായിരുന്നോ നിർമാണം എന്നതിലും വ്യക്തത വേണം തുടങ്ങിയ കാര്യങ്ങളാണ് മന്ത്രി പ്രധാനമായും ഉന്നയിച്ചത്.

കരാർ കമ്പനിക്കും പൊതുമരാമത്ത് ഉദ്യോഗസ്ഥർക്കും ഒരു പോലെ വീഴ്ച പറ്റിയെന്നാണ് റിപ്പോർട്ടിലുണ്ടായിരുത്. സംഭവസമയത്ത് പദ്ധതിയുടെ ചുമതലയുള്ള അസി.എക്സിക്യൂട്ടീവ് എൻജിനീയറും അസി.എൻജിനീയറും സ്ഥലത്തുണ്ടായിരുന്നില്ല. കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ ജീവനക്കാർ മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. ഇത് ഉദ്യോഗസ്ഥരുടെ വീഴ്ചയാണ്. ബീം തകർന്നുവീണത് നിർമാണത്തിലെ പാളിച്ചയാണെന്നും റിപ്പോർട്ടിലുണ്ട്. വിജിലൻസ് അന്വേഷണ റിപ്പോർട്ട് പരിശോധിച്ച് ഉടൻ നടപടിയെടുക്കുമെന്ന് പൊതുമരാമത്ത് സെക്രട്ടറി അജിത്ത് കുമാർ അറിയിച്ചു.


Full View

Koolimad bridge collapse: Minister's suggestion to take action against two officials

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News