കോട്ടയം മെഡിക്കല്‍ കോളജ് അപകടം: രക്ഷാപ്രവര്‍ത്തനത്തിലെ വീഴ്ച സമ്മതിച്ച് സൂപ്രണ്ട്

ആരും കുടുങ്ങിക്കിടക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞതിന്റെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്ന് സൂപ്രണ്ട് പറഞ്ഞു.

Update: 2025-07-04 01:53 GMT

കോട്ടയം: രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച സമ്മതിച്ച് കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ജയകുമാര്‍. ആരും കുടുങ്ങിക്കിടക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞതിന്റെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നു. പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അങ്ങനെ പറഞ്ഞതെന്നും മെഡിക്കല്‍ കോളജ് സൂപ്രണ്ട് പ്രതികരിച്ചു.

മൂന്ന് വാര്‍ഡുകള്‍ പുതിയ സര്‍ജിക്കല്‍ ബ്ലോക്കില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അകാരണമായി ആരെയും ഡിസ്ചാര്‍ജ് ചെയ്യില്ലെന്നും ഡോ. ജയകുമാര്‍ പറഞ്ഞു. അതേസമയം, ബിന്ദുവിന്റെ മൃതദേഹവുമായി പോയ ആംബുലന്‍സ് തടഞ്ഞ് പ്രതിഷേധിച്ചതില്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എക്കെതിരെയും കണ്ടാലറിയാവുന്ന 30 പ്രവര്‍ത്തകര്‍ക്കെതിരെയും പൊലീസ് കേസെടുത്തു.

Tags:    

Writer - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News